The remark made by Tamil actress Radhika Sarathkumar causes a new controversy in Malayalam cinema. Radhika's revelation is that the naked scenes
ചെന്നൈ: തമിഴ് നടി രാധിക ശരത്കുമാര്‍ നടത്തിയ പരാമര്‍ശം മലയാള സിനിമയില്‍ പുതിയൊരു ഭൂകമ്പത്തിനു കാരണമാവുന്നു. കാരവനില്‍ ഒളിക്യാമറ വച്ച് നടിമാരുടെ നഗ്‌ന ദൃശ്യം പകര്‍ത്താറുണ്ടെന്നും ഇതു നടന്മാര്‍ ഉള്‍പ്പെടെ ഒരുമിച്ചിരുന്നു കാണുമെന്നുമാണ് രാധികയുടെ വെളിപ്പെടുത്തല്‍.
കാരവനില്‍ നായികമാരും മറ്റു നടിമാരും വസ്ത്രം മാറുന്ന ദൃശ്യങ്ങളും മറ്റും പകര്‍ത്തി മൊബൈല്‍ ഫോണില്‍ ഫോള്‍ഡറുകളായി സൂക്ഷിക്കും. എന്നിട്ട്, നടന്മാര്‍ ഉള്‍പ്പെടെ ഒരുമിച്ചിരുന്നു കാണും. ഇതിനു താന്‍ സാക്ഷിയാണ്. ഇക്കാര്യം അറിഞ്ഞു ഭയന്നതില്‍ പിന്നെ കാരവന്‍ വേണ്ടെന്നു പറഞ്ഞു ഹോട്ടലില്‍ പോയാണ് വസ്ത്രം മാറിയിരുന്നത്.
ഒരിക്കല്‍ സെറ്റിലൂടെ പോകുമ്പോള്‍ കുറേ പുരുഷന്മാര്‍ എന്തോ വിഡിയോ കണ്ട് ചിരിച്ചുരസിക്കുന്നതു കാണാനിടയായി. അതിനെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് കാരവനില്‍ ഒളികാമറ വച്ച് നഗ്നത പകര്‍ത്തുന്ന വിവരം അറിഞ്ഞത്. ഇങ്ങനെ പകര്‍ത്തുന്ന ദൃശ്യങ്ങള്‍ ഓരോ നടിമാരുടേയും പേരില്‍ പ്രത്യേകം ഫോള്‍ഡറുകളിലായാണ് സൂക്ഷിക്കുന്നത്. നടിയുടെ പേര് അടിച്ചാല്‍ ദൃശ്യങ്ങള്‍ കിട്ടും.
മിക്കവാറും എല്ലാ കാരവനിലും ഇങ്ങനെ കാമറയുണ്ടെന്നാണ് അറിഞ്ഞത്. ഭയം കാരണം പിന്നീട് ലൊക്കേഷനിലെ കാരവാന്‍ ഉപയോഗിച്ചിട്ടില്ല. രൂക്ഷമായി ഞാന്‍ ഇതിനെതിരെ പ്രതികരിച്ചു. ഇനി ഇങ്ങനെയുണ്ടായാല്‍ ചെരിപ്പൂരി അടിക്കുമെന്നും പറഞ്ഞു. പല നടിമാര്‍ക്കും ഇതേക്കുറിച്ച് ഞാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും രാധിക പറഞ്ഞു.
തനിക്കും സിനിമയില്‍ നിന്ന് ഒരുപാട് മോശം അനുഭവങ്ങളുണ്ടായിട്ടുണ്ട്. നടിമാരുടെ കതകില്‍ മുട്ടുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്. തമിഴ് ഉള്‍പ്പടെ സിനിമാ രംഗത്തെ അവസ്ഥയും ഇതു തന്നെയാണ്.
ഞാന്‍ 46 വര്‍ഷമായി സിനിമയിലുണ്ട്. ഇതിനിടയില്‍ പലരും മോശമായി പെരുമാറിയിട്ടുണ്ട്. സ്ത്രീകള്‍ ശക്തമായി സ്ത്രീകള്‍ 'നോ' പറയേണ്ടതുണ്ട്. എന്നെ കുറച്ച് കരുത്തുള്ളവളായാണ് പലരും കാണുന്നത്. അതുകൊണ്ട് നിരവധി സ്ത്രീകള്‍ അഭയം തേടി എന്റെ റൂമില്‍ വന്നിട്ടുണ്ടെന്നും രാധിക പറഞ്ഞു.
രാധിക മലയാളത്തില്‍ അഭിനയിച്ചിട്ടുള്ള ചിത്രങ്ങള്‍ ഇവയാണ്:
1979 ഭാര്യയെ ആവശ്യമുണ്ട്
1983 ജസ്റ്റിസ് രാജ
1985 കൂടും തേടി
1985 മകന്‍ എന്റെ മകന്‍
1991 ചാവേറ്റുപട
1993 അര്‍ത്ഥന
2017 രാമലീല
2019 ഗാംബിനോസ്
2019 ഇട്ടിമാണി: മെയ്ഡ് ഇന്‍ ചൈന
2024 പവി കെയര്‍ടേക്കര്‍
ഇവയില്‍ മലയാളത്തില്‍ കാരവന്‍ സംസ്‌കാരം വരുന്നത് അര്‍ത്ഥന എന്ന ചിത്രത്തിലാണ്. രാമലീലയിലും പവി കെയര്‍ ടേക്കറിലും ദിലീപാണ് നായകന്‍. ഇട്ടിമാണിയില്‍ മോഹന്‍ ലാല്‍ ആയിയിരുന്നു നടന്‍. ഗിരീഷ് പണിക്കര്‍ സംവിധാനം ചെയ്ത ഗാംബിനോസില്‍ വിഷ്ണു വിജയ് ആയിരുന്നു നായകന്‍. അതിനാല്‍ തന്നെ ഈ നടന്മാരെല്ലാം ഇപ്പോള്‍ സംശയ നിഴലിലായിരിക്കുകയാണ്.
Summary: The remark made by Tamil actress Radhika Sarathkumar causes a new controversy in Malayalam cinema. Radhika's revelation is that the naked scenes of the actresses are recorded with a hidden camera in the caravan and the group including the hero was seen together.
COMMENTS