CPM State Secretary MV Govindan said that Mukesh did not resign the MLA psot in the allegations following the Justice Hema Committee report
മുകേഷ് രാജിവയ്‌ക്കേണ്ടതില്ല, കുറ്റം തെളിഞ്ഞാല്‍ ഉചിതമായ നടപടി, ജയരാജന് ചില പരിമിതികളുണ്ട് : ഗോവിന്ദന്‍
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനു പിന്നാലെയുള്ള ആരോപണങ്ങളില്‍ മുകേഷ് എം എല്‍ എയെ സംരക്ഷിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞു.
മുകേഷിനെതിരെ പരാതിയുണ്ട്. സര്‍ക്കാര്‍ ആരെയും സംരക്ഷിച്ചിട്ടില്ല. ഭരണപക്ഷ എംഎല്‍എക്കെതിരെ പോലും കേസെടുത്തു മുന്നോട്ടുപോകുന്ന സര്‍ക്കാരാണിതെന്ന് ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മുകേഷിന്റെ രാജിക്കാര്യത്തില്‍ വിശദമായ പരിശോധന നടത്തി. രാജിക്ക് വ്യാപക കാമ്പയിന്‍ നടക്കുന്നു. കേരളത്തില്‍ രണ്ട് എംഎല്‍എമാര്‍ക്ക് എതിരെ നിലവില്‍ കേസുണ്ട്. ഉമ്മന്‍ ചാണ്ടി, ഹൈബി ഈഡന്‍, കുഞ്ഞാലിക്കുട്ടി മുതല്‍ ശശി തരൂര്‍ വരെ നിരവധി കോണ്‍ഗ്രസ് നേതാക്കളുടെ പേരില്‍ പരാതി വന്നിരുന്നു. ആരും എംഎല്‍എ സ്ഥാനമോ എംപി സ്ഥാനമോ രാജിവച്ചിട്ടില്ല.
ഇ പി ജയരാജന്‍ എല്‍ ഡി എഫ് കണ്‍വീനര്‍ സ്ഥാനമൊഴിഞ്ഞത് സംഘടനാ നടപടിയുടെ ഭാഗമായല്ല. ടി പി രാമകൃഷ്ണനാണ് പുതിയ കണ്‍വീനര്‍. ജയരാജന് ചില പരിമിതികളുണ്ട്. തിരഞ്ഞെടുപ്പു കാലത്തെ ചില പ്രസ്താവനകളും അദ്ദേഹത്തിന്റെ പുറത്തു പോക്കിനു കാരണമായിട്ടുണ്ട്. ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ചയും ചര്‍ച്ചാവിഷയമായെന്നും ഗോവിന്ദന്‍ വ്യക്തമാക്കി.
എംഎല്‍എമാരായ എല്‍ദോസ് കുന്നപ്പള്ളി, എം വിന്‍സെന്റ് എന്നിവര്‍ക്കെതിരെ കോണ്‍ഗ്രസ് നടപടിയെടുത്തിട്ടില്ല. ഇന്ത്യയില്‍ 135 എംഎല്‍എ മാരും 16 എംപിമാരും സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരാണ്. ആരോപണങ്ങള്‍ ഉണ്ടായപ്പോള്‍ ജോസ് തെറ്റയില്‍ തുടങ്ങിയ എല്‍ഡിഎഫ് എംഎല്‍എമാര്‍ രാജി വച്ചിട്ടുണ്ട്.
എംഎല്‍എ സ്ഥാനം ധാര്‍മികതയുടെ പേരില്‍ രാജിവച്ചാല്‍ പിന്നീട് കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയാലും ധാര്‍മികമായി എംഎല്‍എ സ്ഥാനം തിരിച്ചുകിട്ടില്ല. അത് സ്വാഭാവിക നീതിയുടെ ലംഘനമാവും. ഒരു തരത്തിലുള്ള ആനുകൂല്യവും എംഎല്‍എ ആയതിനാല്‍ നല്കില്ല. എല്ലാവര്‍ക്കും നീതി കിട്ടണമെന്നാണ് നിലപാടെന്നും ഗോവിന്ദന്‍ പറഞ്ഞു.
കുറ്റം തെളിഞ്ഞു കഴിഞ്ഞാല്‍ ഉചിതമായ നടപടി സ്വീകരിക്കും. രാഷ്ട്രീയ ലക്ഷ്യം വച്ചുള്ള മുറവിളി അംഗീകരിക്കാന്‍ കഴിയില്ല. സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം ഉറപ്പുവരുത്തണം. എത്ര ഉന്നതനായാലും കുറ്റക്കാരനാണെങ്കില്‍ ശിക്ഷ ലഭിക്കണം.
ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ വ്യക്തിപരവും സ്വകാര്യതയെ ബാധിക്കുന്നതുമായ കാര്യങ്ങളുമുണ്ട്. സര്‍ക്കാര്‍ പക്ഷപാതപരമായി ഒന്നും ചെയ്തിട്ടില്ല.
സിനിമാ രംഗത്തുള്ള പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ഇന്ത്യയില്‍ ആദ്യമായാണ് ഒരു കമ്മിറ്റിയെ ഏര്‍പ്പെടുത്തുന്നത്. സിനിമാ മേഖലയില്‍ സര്‍ക്കാര്‍ നടത്തിയ ഇടപെടല്‍ വരും കാലത്ത് മാതൃകാപരമായിത്തീരും, ഗോവിന്ദന്‍ പറഞ്ഞു.
Summary: CPM State Secretary MV Govindan said that Mukesh did not resign the MLA psot in the allegations following the Justice Hema Committee report. There are complaints against Mukesh. The government has not protected anyone. Govindan said in a press conference that this is the government which is going ahead with a case even against the ruling party MLA.
COMMENTS