MUDA land scam: Karnataka CM faces prosecution
ബംഗളൂരു: ഭൂമി കുംഭകോണ കേസില്‍ കര്‍ണാടക മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കി ഗവര്‍ണര്‍ താവര്‍ചന്ദ് ഗെലോട്ട്.
മുഖ്യമന്ത്രിയുടെ ഭാര്യ പാര്‍വതി മൈസൂരു വികസ അതോറിറ്റിയുടെ ഭൂമി അനധികൃതമായി കയ്യടക്കി എന്നാരോപിച്ച് മൂന്ന് സാമൂഹിക പ്രവര്‍ത്തകര്‍ നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ഇതുസംബന്ധിച്ച അനുമതിയുടെ പകര്‍പ്പ് ഹര്‍ജിക്കാര്‍ക്ക് ലഭിച്ചു. വാര്‍ത്ത മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിക്കുകയും ചെയ്തു. അതേസമയം ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമെന്നാണ് വിഷയത്തില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നിലപാട്.
Keywords: MUDA land scam, Karnataka, Governor, CM, Prosecution
COMMENTS