തിരുവനന്തപുരം: ഉരുള്‍പൊട്ടല്‍ ദുരന്തത്തെത്തുടര്‍ന്ന് നാമാവശേഷമായ ചൂരല്‍മലയ്ക്കും മുണ്ടക്കൈക്കുമായി രക്ഷാ കരങ്ങള്‍ തീര്‍ത്ത സുമനസുകള്‍ നല്‍കി...
തിരുവനന്തപുരം: ഉരുള്‍പൊട്ടല്‍ ദുരന്തത്തെത്തുടര്‍ന്ന് നാമാവശേഷമായ ചൂരല്‍മലയ്ക്കും മുണ്ടക്കൈക്കുമായി രക്ഷാ കരങ്ങള്‍ തീര്‍ത്ത സുമനസുകള്‍ നല്‍കിയത് 100 കോടിയിലധികം രൂപ.
രണ്ടാഴ്ചകൊണ്ട് വയനാട് പുനരധിവാസത്തിനായി മുഖ്യന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയ സംഭാവന 110.55 കോടി രൂപയാണ്. വയനാടിന് ആശ്വാസമേകാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമൂഹത്തിന്റെ നാനാ തുറകളില്‍ നിന്നുമുള്ളവര്‍ സംഭാവന നല്‍കിവരുകയാണ്. ജൂലൈ 30 നാണ് വയനാടിനായി സംഭാവന നല്‍കാന്‍ മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന ആദ്യമായി എത്തിയത്. തുടര്‍ന്നിങ്ങോട്ട് സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ പ്രമുഖരടക്കം നിരവധി പേരാണ് സംഭാവനയുമായെത്തിയത്.
മലയാള സിനിമാ മേഖലയും ഇതരഭാഷാ സിനിമാ മേഖലയും വയനാടിനായി കൈകോര്‍ത്തു. ഓണ്‍ലൈനായി മാത്രം 26.83 കോടി രൂപ ലഭിച്ചു. ഇന്നലെ മാത്രം 55.5 ലക്ഷംരൂപയാണ് ഓണ്‍ലൈനായി ലഭിച്ചത്.
Key Words: More than CMRF, Wayanad Land Slide
COMMENTS