എം. മുകേഷ് എം.എല്‍.എക്കെതിരെ കൂടുതല്‍ ലൈംഗികാരോപണം ഉയര്‍ന്നതോടെ സര്‍ക്കാരും സിപിഎമ്മും കടുത്ത പ്രതിരോധത്തിലാണെന്ന് റിപ്പോര്‍ട്ട്. ആദ്യം കാസ്...
എം. മുകേഷ് എം.എല്‍.എക്കെതിരെ കൂടുതല്‍ ലൈംഗികാരോപണം ഉയര്‍ന്നതോടെ സര്‍ക്കാരും സിപിഎമ്മും കടുത്ത പ്രതിരോധത്തിലാണെന്ന് റിപ്പോര്‍ട്ട്. ആദ്യം കാസ്റ്റിംഡ് ഡയറക്ടര്‍ ടെസ് ജോസഫും പിന്നാലെ ഗുരുതരമായ ആരോപണവുമായി നടി മിനു മുനീറും മുകേഷിനെതിരെ രംഗത്തെത്തിയതോടെ മുകേഷിനെതിരായ വിവാദം കടുക്കുകയാണ്. ഇതിനിടെ ചലച്ചിത്ര നയരൂപീകരണ സമിതിയില്‍ മുകേഷിന്റെ ഉള്‍പ്പെടുത്തിയതും വിവാദമായി.
തുടരെ വരുന്ന ആരോപണം ഇടത് എം എല്‍ എക്കെതിരെ ആയതിനാല്‍ മുകേഷ് മാത്രമല്ല സര്‍ക്കാറും സി പി എമ്മും വെട്ടിലാണ്. പരാതി നല്‍കുമെന്ന് നടി മിനു മുനീര്‍ പറഞ്ഞതോടെ കേസെടുക്കേണ്ട സാഹചര്യത്തിലേക്കാണ് നീങ്ങുന്നത്. പ്രതിപക്ഷം മുകേഷിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കി. പുതിയ ആരോപണത്തോട് മുകേഷ് പ്രതികരിച്ചിട്ടില്ല. ടെസിന്റെ ആരോപണത്തെ രാഷ്ട്രീയ പ്രേരിതമെന്നായിരുന്നു മുകേഷിന്റെ വിശദീകരണം
Key Words: Mukesh MLA
COMMENTS