ന്യൂഡല്‍ഹി: ഓഗസ്റ്റ് 15 ന് സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യയുടെ പാരീസ് ഒളിമ്പിക്സ് സംഘവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും....
ന്യൂഡല്‍ഹി: ഓഗസ്റ്റ് 15 ന് സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യയുടെ പാരീസ് ഒളിമ്പിക്സ് സംഘവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും. സ്വാതന്ത്ര്യദിന ചടങ്ങുകള്‍ക്ക് ശേഷം ഉച്ചയ്ക്ക് ഒരു മണിക്ക് പ്രധാനമന്ത്രി മോദി സംഘത്തെ കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്.
117 അത്ലറ്റുകളുടെ സമ്പൂര്‍ണ്ണ ഇന്ത്യന്‍ സംഘം ഓഗസ്റ്റ് 15 ന് ചടങ്ങില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായാണ് ലഭിക്കുന്ന വിവരം. ഇവരില്‍ മെഡലുകള്‍ നേടിയ 6 കായികതാരങ്ങളുമായാണ് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുകയെന്നാണ് വിവരം.
മെഡല്‍ ജേതാക്കളുമായി പ്രധാനമന്ത്രി നേരത്തെ ഫോണില്‍ സംസാരിച്ചിരുന്നു. മത്സരത്തില്‍ പരാജയപ്പെട്ട കായികതാരങ്ങള്‍ക്കും അദ്ദേഹം പിന്തുണ നല്‍കി. ഗുസ്തിയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് വനിതകളുടെ 50 കിലോഗ്രാം വിഭാഗത്തിലെ അവസാന മത്സരത്തില്‍ നിന്ന് അയോഗ്യനാക്കപ്പെട്ട ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ പിന്തുണച്ച് മോദി ട്വീറ്റ് ചെയ്തിരുന്നു.
Key Words: Narendra Modi, Olympic Team, Independence Day
COMMENTS