തിരുവനന്തപുരം: സിനിമാ മേഖലയിലെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുകൊണ്ടുവന്ന ഹേമ കമ്മിഷൻ റിപ്പോര്‍ട്ട് പരിശോധിച്ച് തുടര്‍ നടപടിയെടുക്കുമെന്ന്...
തിരുവനന്തപുരം: സിനിമാ മേഖലയിലെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുകൊണ്ടുവന്ന ഹേമ കമ്മിഷൻ റിപ്പോര്‍ട്ട് പരിശോധിച്ച് തുടര്‍ നടപടിയെടുക്കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍.
എല്ലാമേഖലയിലും പ്രബല വിഭാഗമുണ്ടെന്നും അവര്‍ക്കെതിരെ പരാതി നല്‍കിയാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രി സജി ചെറിയാന്‍.
രണ്ട് മാസത്തിനുള്ളില്‍ സിനിമ കോണ്‍ക്ലേവ് നടത്തും. സീരിയല്‍-സിനിമ രംഗത്തെ എല്ലാവരുമായി ചര്‍ച്ച നടത്തി റിപ്പോര്‍ട്ടില്‍ പറയുന്ന നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ എന്തെല്ലാം ചെയ്യാമെന്ന നിലപാടാണ് സര്‍ക്കാറിനുള്ളത്. റിപ്പോര്‍ട്ട് പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കും.
മൊഴികേട്ട് ഹേമ കമ്മിഷൻ ഞെട്ടിയോയെന്ന് എനിക്കറിയില്ല. ഞെട്ടലുണ്ടായ സംഭവം ശ്രദ്ധയില്‍പെടുത്തിയാല്‍ നോക്കാം. മന്ത്രിയായി മൂന്നര വര്‍ഷത്തിനിടയില്‍ ഒരു നടിയുടെയും പരാതി തനിക്ക് കിട്ടിയിട്ടില്ല. ഡബ്ല്യു.സി.സി അടക്കമുള്ള ചില സംഘടകളുടെ പരാതികള്‍ കിട്ടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Key Words: Minister Saji Cherian, Hema Committee Report
COMMENTS