തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടണം എന്നത് വ്യക്തികളുടെ താത്പര്യമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. കോ...
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടണം എന്നത് വ്യക്തികളുടെ താത്പര്യമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. കോടതി പറയുന്നത് സര്‍ക്കാര്‍ അനുസരിക്കും. റിപ്പോര്‍ട്ട് പുറത്ത് വിടാത്തതില്‍ സര്‍ക്കാരിനും സാംസ്‌കാരിക വകുപ്പിനും പങ്കില്ലെന്നും സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസറാണ് റിപ്പോര്‍ട്ട് പുറത്തുവിടേണ്ടത് എന്നും മന്ത്രി പ്രതികരിച്ചു. ഇതില്‍ സര്‍ക്കാരിന് എതിര്‍പ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ കോടതി അനുവദിച്ച സമയത്തിനുളളില്‍ റിപ്പോര്‍ട്ട് പുറത്ത് വിടാത്തപക്ഷം കോടതിയില്‍ ചോദ്യംചെയ്യാമെന്നും സജി ചെറിയാന്‍ കൂട്ടിച്ചേര്‍ത്തു. റിപ്പോര്‍ട്ട് പുറത്ത് വിടണമെന്നത് ആളുകളുടെ വ്യക്തിപരമായ ആവശ്യമാണ്. വ്യക്തിപരമായ പരാമര്‍ശമൊഴിവാക്കി ബാക്കി ഭാഗം പുറത്ത് വിടാം. സര്‍ക്കാര്‍ ഇതിനോട് യോജിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
ഇന്ന് പുറത്തുവിടും എന്ന് ഞങ്ങള്‍ പറഞ്ഞിട്ടില്ല. കോടതി പറഞ്ഞ സമയത്ത് റിപ്പോര്‍ട്ട് പുറത്ത് വിട്ടില്ലെങ്കില്‍ മറുപടി പറയേണ്ടത് ഉദ്യോഗസ്ഥയാണ്. പൊതുജനം റിപ്പോര്‍ട്ടിലെ എല്ലാവശങ്ങളും അറിയേണ്ട കാര്യമില്ലെന്നും സജി ചെറിയാന്‍ കൂട്ടിച്ചേര്‍ത്തു.
Key Words: Minister Saji Cherian, Hema Committe Report
COMMENTS