കല്‍പ്പറ്റ: വയനാട്ടിലെ ദുരന്തഭൂമിയില്‍ ഭക്ഷണവിതരണം തടസ്സപ്പെട്ട സംഭവം ഗൗരവത്തോടെയാണ് കാണുന്നതെന്ന് മന്ത്രി കെ. രാജന്‍ . പ്രശ്നം പരിഹരിക്കുമെ...
കല്‍പ്പറ്റ: വയനാട്ടിലെ ദുരന്തഭൂമിയില്‍ ഭക്ഷണവിതരണം തടസ്സപ്പെട്ട സംഭവം ഗൗരവത്തോടെയാണ് കാണുന്നതെന്ന് മന്ത്രി കെ. രാജന്‍ . പ്രശ്നം പരിഹരിക്കുമെന്നും, തിരുത്താനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ഉച്ചയ്ക്കും ഭക്ഷണം ലഭിച്ചില്ലെന്ന് വിവിധ രക്ഷാപ്രവര്‍ത്തകര്‍ പരാതിപ്പെട്ടു. കുടിവെള്ളം നല്‍കാതെ മടക്കിയയച്ചുവെന്നും കാലാവധി കഴിഞ്ഞ കേടായ ബ്രഡ് ലഭിച്ചുവെന്നും പലരും പറഞ്ഞു. വൈകീട്ട് മൂന്നുമണിയായിട്ടുപോലും ഭക്ഷണം ലഭിച്ചില്ലെന്നും ആരോപണമുണ്ട്.
അതേസമയം, ചൂരല്‍മലയിലും മുണ്ടക്കൈയിലും രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് ഭക്ഷണം ലഭിക്കുന്നില്ല എന്നത് വ്യാജ പ്രചരണമാണെന്ന് ജില്ലാ കലക്ടര്‍ ഡി. ആര്‍. മേഘശ്രീ അറിയിച്ചു. ഓരോ ദിവസവും ഇവര്‍ക്ക് ആവശ്യമായ ഭക്ഷണം പാചകം ചെയ്ത് കൃത്യമായി എത്തിച്ചു വിതരണം ചെയ്യുന്നുണ്ട്. ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചതിനു ശേഷമാണ് ഭക്ഷണം വിതരണം ചെയ്യുന്നത്. പഴകിയ ഭക്ഷണവും ഗുണമേന്‍മയില്ലാത്ത ഭക്ഷണവും വിതരണം ചെയ്യുന്നത് തടയാന്‍ വേണ്ടിയാണ് ഈ ക്രമീകരണമെന്നും കളക്ടര്‍ അറിയിച്ചു.
Key Words: Wayand Lanslide, Rescue Mission, Food Issue
COMMENTS