കൊച്ചി: ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കത്തിപ്പടരുന്നതിനിടെ സാമൂഹ്യ മാധ്യമങ്ങളില്‍ കുറിപ്പുമായി മഞ്ജു വാര്യര്‍. ഒരു...
കൊച്ചി: ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കത്തിപ്പടരുന്നതിനിടെ സാമൂഹ്യ മാധ്യമങ്ങളില്‍ കുറിപ്പുമായി മഞ്ജു വാര്യര്‍. ഒരു സ്ത്രീ പോരാടാന്‍ തീരുമാനിച്ചിടത്തു നിന്നാണ് എല്ലാം തുടങ്ങിയതെന്നും അത് നമ്മള്‍ മറക്കരുതെന്നും മഞ്ജു ഫെയ്സ്ബുക്കില്‍ കുറിച്ചു. സമാനമായ കുറിപ്പ് നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസും പങ്കുവച്ചിട്ടുണ്ട്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് സിനിമാ മേഖലയുമായി ബന്ധപ്പെട്ട് നിരവധി വെളിപ്പെടുത്തലുകളാണ് പുറത്തുവന്നു കൊണ്ടിരിക്കുന്നത്. ഹേമ കമ്മിറ്റിയില്‍ മൊഴി നല്‍കിയതുമായി ബന്ധപ്പെട്ട് നേരത്തെ, മഞ്ജുവാര്യര്‍ക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതിനെതിരെ ഡബ്ല്യു സി സിയും രംഗത്തുവന്നിരുന്നു.
Key Words: Manju Warrier, Geethu Mohandas
COMMENTS