കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായി എ.ഐ.സി.സി നിയമിച്ച അഡ്വ.എം ലിജുവിന് സംഘടനാ ചുമതല നല്‍കി. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എംപി യാണ് ഇക...
കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായി എ.ഐ.സി.സി നിയമിച്ച അഡ്വ.എം ലിജുവിന് സംഘടനാ ചുമതല നല്‍കി. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എംപി യാണ് ഇക്കാര്യം അറിയിച്ചത്. ടി.യു രാധാകൃഷ്ണന്‍ ഓഫീസ് ചുമതലയുള്ള കെ പി സി സി ജനറല്‍ സെക്രട്ടറിയായി തുടരും.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് നിയമനം നടത്തിയത്. ആലപ്പുഴ ഡിസിസി അധ്യക്ഷനായി ലിജു പ്രവര്‍ത്തിച്ചിരുന്നു. ഇതോടെ രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് ലിജുവിനെ ഒഴിവാക്കി.
COMMENTS