സ്വന്തം ലേഖകന്‍ തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതി ഇന്നു നടക്കവേ, രാജി സന്നദ്ധത അറിയിച്ച് ഇടതു മുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍. രാജി സന്നദ...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതി ഇന്നു നടക്കവേ, രാജി സന്നദ്ധത അറിയിച്ച് ഇടതു മുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍. രാജി സന്നദ്ധത പാര്‍ട്ടിയെ അറിയിച്ച ജയരാജന്‍ യോഗത്തില്‍ സംബന്ധിക്കാതെ കണ്ണൂരിലേക്ക് ഇന്നലെ തന്നെ പോയി.
ബിജെപി കേരള പ്രഭാരി പ്രകാശ് ജാവഡേക്കറുമായി നടത്തിയ കൂടിക്കാഴ്ചയുടെ പേരിലെ വിവാദങ്ങളാണ് ഇപിയുടെ രാജിയിലേക്ക് എത്തി നില്ക്കുന്നത്. ദല്ലാള്‍ നന്ദകുമാറായിരുന്നു കൂടിക്കാഴ്ചയ്ക്കു കളമൊരുക്കിയത്.
ഇന്നലെ നടന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇപിക്കെതിരേ കനത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതുകൂടി പരിഗണിച്ചാണ് രാജി സന്നദ്ധത എന്നാണ് സൂചന.
ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കാത്തതിനെക്കുറിച്ചു ചോദിച്ചപ്പോള്‍ എല്ലാം നടക്കട്ടെ എന്നു മാത്രമായിരുന്നു ഇപിയുടെ മറുപടി.
രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പലരെയും കാണുമെന്നും അതില്‍ വിവാദത്തിനു കാര്യമില്ലെന്നുമായിരുന്നു ഇപി തിരഞ്ഞെടുപ്പു കാലത്ത് പറഞ്ഞത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ അന്ന് ഇപിയെ വിമര്‍ശിച്ചിരുന്നു.
നാളെ മുതല്‍ പാര്‍ട്ടി ബ്രാഞ്ച് കമ്മിറ്റി യോഗങ്ങള്‍ ആരംഭിക്കുകയാണ്. അതിനു മുന്‍പ് വിവാദ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് പാര്‍ട്ടി തീരുമാനം.
കൊല്ലം എംഎല്‍എ മുകേഷിന്റെ രാജി ആവശ്യം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്തിരുന്നില്ല. ഇക്കാര്യം ഇന്നു സംസ്ഥാന സമിതി ചര്‍ച്ച ചെയ്യും. മുകേഷിനെതിരേ ബലാത്സംഗത്തിനു കേസെടുത്തത് പാര്‍ട്ടിയെ വെട്ടിലാക്കിയിരിക്കുകയാണ്. മുകേഷ് പാര്‍ട്ടി അംഗമല്ലാത്തതിനാല്‍ നടപടി എളുപ്പമല്ല. പക്ഷേ, പാര്‍ട്ടി ടിക്കറ്റില്‍ വിജയിച്ച എം എല്‍എയുമാണ്.
മുകേഷിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ സമരം ശക്തമാക്കുകയാണ്. മുകേഷ് രാജിവച്ചില്ലെങ്കില്‍ എ കെ ജി സെന്ററിനു മുന്നില്‍ സമരമിരിക്കുമെന്ന് കെ അജിതയും പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ വിഷയത്തില്‍ കൊല്ലത്തു നിന്നുള്ള നേതാക്കളുടെ അഭിപ്രായം കേള്‍ക്കും. മുകേഷിന് പറയാനുള്ളതും പരിഗണിച്ച ശേഷം തീരുമാനമെടുക്കാമെന്നാണ് പാര്‍ട്ടി ഇതുവരെ കൈക്കൊണ്ടിട്ടുള്ള നിലപാട്.
ഇതിനൊപ്പം പി കെ ശശി വിഷയവും ചര്‍ച്ചയ്ക്കു വരും. ശശിയെ ബ്രാഞ്ചിലേക്കു താഴ്ത്താനുള്ള പാലക്കാട് ജില്ലാ കമ്മിറ്റിയുടെ തീരുമാനം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിച്ചിരുന്നു. തിരഞ്ഞെടുക്കപ്പെട്ട എല്ലാ പദവികളും ശശിക്ക് നഷ്ടമാകും. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വം മാത്രമാണ് ഇനി ഉണ്ടാവുക. കെടിഡിസി ചെയര്‍മാന്‍ പദം ശശി രാജിവയ്ക്കുമോ എന്നു വ്യക്തമായിട്ടില്ല.
കമ്മ്യൂണിസ്റ്റ് നേതാവില്‍ നിന്ന് ഉണ്ടാവാന്‍ പാടില്ലാത്ത സാമ്പത്തിക തിരിമറിയും സ്വജനപക്ഷ നിലപാടും ശശി സ്വീകരിച്ചുവെന്നാണ് സിപിഎം പാലക്കാട് ജില്ലാ കമ്മറ്റിയില്‍ വിമര്‍ശനം ഉയര്‍ന്നത്.
Summary: While the CPM state committee was being held today, Left Front Convenor EP Jayarajan announced his willingness to resignation. Jayarajan, who informed the party of his readiness to resign, went to Kannur yesterday without attending the meeting.
COMMENTS