SSLV D3യുടെ വിക്ഷേപണം നാളെ ശ്രീഹരിക്കോട്ടയില്‍ നിന്ന്. വിക്ഷേപണത്തിന് മുന്നോടിയായി തിരുപ്പതി ബാലാജി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ഇസ്രോ ശാസ...
SSLV D3യുടെ വിക്ഷേപണം നാളെ ശ്രീഹരിക്കോട്ടയില്‍ നിന്ന്. വിക്ഷേപണത്തിന് മുന്നോടിയായി തിരുപ്പതി ബാലാജി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ഇസ്രോ ശാസ്ത്രജ്ഞര്‍. നേരത്തെയും സുപ്രധാനമായ റോക്കറ്റ് വിക്ഷേപണങ്ങള്‍ക്ക് മുന്നോടിയായി തിരുപ്പതി ക്ഷേത്രത്തില്‍ ഇസ്രോ ഗവേഷകര്‍ എത്തിയിട്ടുണ്ട്.
ഐഎസ്ആര്‍ഒ വികസിപ്പിച്ച ഏറ്റവും പുതിയ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-08 ആണ് SSLV D3 റോക്കറ്റിലൂടെ വിക്ഷേപിക്കുന്നത്. ഇഒഎസ്-08നെ ഭ്രമണപഥത്തില്‍ എത്തിക്കാന്‍ ഉപയോഗിക്കുന്ന ടടഘഢ ഇസ്രോയുടെ ഏറ്റവും ചെറിയ റോക്കറ്റാണ്.
മൈക്രോസാറ്റ്‌ലൈറ്റ് രൂപകല്‍പന ചെയ്യുകയും അത് വികസിപ്പിക്കുകയുമാണ് EOS08 ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ദൗത്യത്തിന് വേണ്ടിയാണ് ഈ സ്‌പേസ്‌ക്രാഫ്റ്റ് ഇസ്രോ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. മൂന്ന് പേലോഡുകളുള്ള ചെറുഉപഗ്രഹമായ ഇഒഎസ്-08ന് 175.5 കിലോഗ്രാം മാത്രമാണ് ഭാരം.
Key words: Launch of SSLV D3, ISRO
COMMENTS