l jagadamma ezham class b state first
കൊച്ചി: ഉള്ളൊഴുക്കിനു ശേഷം നടി ഉര്‍വശി ടൈറ്റില്‍ കഥാപാത്രമായി അവര്‍ തന്നെ നിര്‍മ്മിക്കുന്ന `എല്‍ ജഗദമ്മ എഴാം ക്ലാസ് ബി സ്റ്റേറ്റ് ഫസ്റ്റ്' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. ഉര്‍വശിയുടെ ഭര്‍ത്താവ് ശിവാസ് (ശിവപ്രസാദ്) കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് എവര്‍സ്റ്റാര്‍ ഇന്ത്യന്‍സിന്റെ ബാനറില്‍ ഉര്‍വശി, ഫോസില്‍ ഹോള്‍ഡിംഗ്‌സ് എന്നിവര്‍ ചേര്‍ന്നാണ്.
സ്ത്രീ കഥാപാത്രങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കിക്കൊണ്ടുള്ളതാണ് സിനിമ. കലേഷ് രാമാനന്ദ്, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ജയന്‍ ചേര്‍ത്തല, കലാഭവന്‍ പ്രജോദ്, രാജേഷ് ശര്‍മ്മ, കിഷോര്‍, നോബി, വി.കെ ബൈജു, പി ആര്‍ പ്രദീപ്, അഭയ്, വി.കെ വിജയകൃഷ്ണന്‍, ലിന്‍ സുരേഷ്, രശ്മി അനില്‍, ശൈലജ അമ്പു, ജിബിന്‍ ഗോപിനാഥ്, അഞ്ജലി സത്യനാഥ്, ഇന്ദുലേഖ എന്നിവരോടൊപ്പം അമ്പതിലധികം പുതുമുഖങ്ങളും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
അനില്‍ നായര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് ബി.കെ ഹരിനാരായണന്റെ വരികള്‍ക്ക് കൈലാസ് മേനോന്‍ സംഗീതം പകരുന്നു.
Keywords: l jagadamma ezham class b state first, Urvashi
COMMENTS