തിരുവനന്തപുരം: പുറത്തുനിന്നുള്ള വൈദ്യുതി ലഭ്യതയില്‍ 650 മെഗാവാട്ടിന്റെയോളം കുറവ് വന്നതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുട...
തിരുവനന്തപുരം: പുറത്തുനിന്നുള്ള വൈദ്യുതി ലഭ്യതയില്‍ 650 മെഗാവാട്ടിന്റെയോളം കുറവ് വന്നതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടര്‍ന്നേക്കുമെന്ന് കെഎസ്ഇബി. 15 മിനിട്ട് നേരമാകും വൈദ്യുതി തടസ്സപ്പെടുക.
ജാര്‍ഖണ്ഡിലെ മൈത്തോണ്‍ താപനിലയത്തിലെ ജനറേറ്റര്‍ തകരാര്‍ കാരണമാണ് വൈദ്യുതി ലഭിക്കാതിരുന്നത്. താത്കാലികാടിസ്ഥാനത്തില്‍ പവര്‍ എക്‌സ്ചേഞ്ചില്‍ നിന്ന് വൈദ്യുതി വാങ്ങാന്‍ ശ്രമിച്ചെങ്കിലും ലഭിച്ചില്ല. യൂണിറ്റിന് 15 രൂപയാണ് രാത്രികാല വില. ഉയര്‍ന്ന വിലയായതിനാലാണ് വാങ്ങാതിരുന്നതെന്ന് അധികൃതര്‍ പറയുന്നത്.
വരും ദിവസങ്ങളിലും നിയന്ത്രണം വേണ്ടിവന്നേക്കുമെന്നാണ് അറിയിപ്പ്.
Key Words: KSEB, Power cut, Kerala
COMMENTS