കല്‍പ്പറ്റ: വയനാടിലെ ദുരന്ത മേഖലയിലെ ഉപഭോക്താക്കളില്‍ നിന്നും 6 മാസത്തേക്ക് വൈദ്യുതി ചാര്‍ജ് ഈടാക്കരുത് എന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി കെഎസ...
കല്‍പ്പറ്റ: വയനാടിലെ ദുരന്ത മേഖലയിലെ ഉപഭോക്താക്കളില്‍ നിന്നും 6 മാസത്തേക്ക് വൈദ്യുതി ചാര്‍ജ് ഈടാക്കരുത് എന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി കെഎസ്ഇബിക്ക് നിര്‍ദ്ദേശം നല്കി.
മേപ്പാടി പഞ്ചായത്തിലെ 10, 11, 12 വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന കെഎസ്ഇബിയുടെ ചൂരല്‍മല എക്‌സ്‌ചേഞ്ച്, ചൂരല്‍മല ടവര്‍, മുണ്ടക്കൈ, കെ കെ നായര്‍, അംബേദ്കര്‍ കോളനി, അട്ടമല, അട്ടമല പമ്പ് എന്നീ ട്രാന്‍സ്‌ഫോര്‍മറുകളില്‍ ഉള്‍പ്പെടുന്ന ഉപഭോക്താക്കള്‍ക്ക് ആറ് മാസം സൗജന്യമായി വൈദ്യുതി വിതരണം ചെയ്യാനാണ് നിര്‍ദ്ദേശം.
Key words: Wayanad Landslide, KSEB
COMMENTS