K.M Basheer death case
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ കോടതിയില്‍ ഹാജരായി. മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ കുറ്റപത്രം വായിച്ചു കേള്‍ക്കുന്നതിന്റെ ഭാഗമായാണ് ശ്രീറാം വെങ്കിട്ടരാമന്‍ തിരുവനന്തപുരം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ഹാജരായത്.
കഴിഞ്ഞ മാസം കുറ്റപത്രം വായിക്കുന്നതിന് മുന്‍പായുള്ള പ്രാഥമിക വാദത്തില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഹാജരായിരുന്നില്ല. തുടര്‍ന്ന് കോടതിയുടെ കര്‍ശന നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഇന്ന് ഹാജരായത്. അതേസമയം അപകടം സംഭവിച്ചിട്ട് അഞ്ചു വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്.
കേസില്‍ ശ്രീറാം വെങ്കിട്ടരാമനും സുഹൃത്ത് വഫ ഫിറോസുമായിരുന്നു ആദ്യം പ്രതികള്‍. എന്നാല്‍ വഫ ഫിറോസിനെ കോടതി കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു.
Keywords: K.M Basheer death case, Sriram Venkitaraman, Court, Wafa Firoz
COMMENTS