കൊച്ചി: ഹേമാ കമ്മറ്റി റിപ്പോര്‍ട്ട് വെളിച്ചത്തു വന്നതിനു പിന്നാലെ സിനിമ മേഖലയില്‍ നിന്നും കൂടുതല്‍ പരാതികളും ആരോപണങ്ങളുമാണ് നിരന്തരം എത്തുന്...
കൊച്ചി: ഹേമാ കമ്മറ്റി റിപ്പോര്‍ട്ട് വെളിച്ചത്തു വന്നതിനു പിന്നാലെ സിനിമ മേഖലയില്‍ നിന്നും കൂടുതല്‍ പരാതികളും ആരോപണങ്ങളുമാണ് നിരന്തരം എത്തുന്നത്. റിപ്പോര്‍ട്ട് പുറത്തുവിടാന്‍ വൈകിയ സര്‍ക്കാരും ആരോപണത്തിന വിധേയമാകുന്നുണ്ട്.
ആരോപണ വിധേയര്‍ സര്‍ക്കാര്‍ ഉയര്‍ന്ന സ്ഥാനങ്ങള്‍ നല്‍കി ആദരിച്ചുവെന്ന് ചൂണ്ടിക്കാട്ടി മുസ്ലിം ലീഗ് രംഗത്ത്. കേരളം വെള്ളരിക്കാപ്പട്ടണമെന്ന് തോന്നിപ്പോകുന്നുവെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം.എ സലാം. ഒന്നരക്കോടി മുടക്കി തയ്യാറാക്കിയ റിപ്പോര്‍ട്ട് നാലരവര്‍ഷം അടയിരുന്നു. ആരോപണ വിധേയരെ ഉയര്‍ന്ന സ്ഥാനങ്ങള്‍ നല്‍കി സര്‍ക്കാര്‍ ആദരിച്ചു.
തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ആരോപണ വിധേയര്‍ക്ക് മന്ത്രിസ്ഥാനം വരെ നല്‍കി. ഇത്രയും വര്‍ഷം എന്തിന് റിപ്പോര്‍ട്ട് പൂഴ്ത്തിവച്ചു എന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് വ്യക്തമായി. സ്വന്തക്കാരെ രക്ഷിക്കാന്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ട് മന:പൂര്‍വ്വം പൂഴ്ത്തിവച്ചു. അന്വേഷണ സംഘത്തിലുള്ളവരും ആരോപണ വിധേയര്‍. കള്ളനെ താക്കോല്‍ ഏല്‍പ്പിച്ച പോലെയെന്നും പി എം എ സലാമിന്റെ പരിഹാസം.
Key Words: Kerala Government, Muslim League, hema Committe Report
COMMENTS