തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ പുറത്തിറക്കിയ ലാന്‍ഡ് സ്ലൈഡ് അറ്റ്ലസില്‍ കേരളം ആറാം സ്ഥാനത്ത്. രാജ്യത്ത് ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടാകുന്ന 19 സംസ...
തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ പുറത്തിറക്കിയ ലാന്‍ഡ് സ്ലൈഡ് അറ്റ്ലസില്‍ കേരളം ആറാം സ്ഥാനത്ത്. രാജ്യത്ത് ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടാകുന്ന 19 സംസ്ഥാനങ്ങളുണ്ട് എന്നാണ് കണക്കുകള്‍. കേരളത്തില്‍ ഉരുള്‍പൊട്ടല്‍ സാധ്യതയില്ലാത്ത ഏക ജില്ല ആലപ്പുഴയാണ്. മറ്റ് എല്ലാ ജില്ലകളിലും ഉരുള്‍പൊട്ടല്‍ സാധ്യതാമേഖലകള്‍ ഉള്‍ക്കൊള്ളുന്നതിനാലാണ് കേരളം ലാന്‍ഡ് സ്ലൈഡ് അറ്റ്ലസില്‍ മുന്നില്‍ നില്‍ക്കുന്നത്.
രാജ്യത്തെ 4,20,000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം ഉരുള്‍പൊട്ടല്‍ ഭീഷണി നേരിടുന്നതായി ഐഎസ്ആര്‍ഒ പുറത്തിറക്കിയ ലാന്‍ഡ് സ്ലൈഡ് അറ്റ്ലസില്‍ പറയുന്നു. ഇതില്‍ 90,000 കിലോമീറ്റര്‍ കേരളം, തമിഴ്നാട്, കര്‍ണാടകം, ഗോവ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന പശ്ചിമഘട്ട-കൊങ്കണ്‍ പ്രദേശങ്ങളിലാണ്.
ജമ്മു കശ്മീര്‍, ഉത്തരാഖണ്ഡ്, അരുണാചല്‍പ്രദേശ്, മിസോറം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളാണ് കേരളത്തിനു മുന്നിലുള്ള ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്ന മറ്റ് സംസ്ഥാനങ്ങള്‍. കേരളത്തില്‍ ഉയര്‍ന്ന ജനസാന്ദ്രതയുള്ളതിനാല്‍ ഉരുള്‍പൊട്ടല്‍ കാരണമുണ്ടാകുന്ന മരണനിരക്ക് വളരെ കൂടുതലാണ്. എന്നാല്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഉരുള്‍പൊട്ടല്‍ കൂടുതലാണെങ്കിലും ജനസാന്ദ്രത കുറവാണ്. അതുകൊണ്ട് തന്നെ അവിടെ മരണനിരക്കും കുറവാണ്.
Key Words: Kerala, Landslide Atlas, Alappuzha
COMMENTS