തിരുവനന്തപുരം: ഹോക്കി താരം പി ആർ ശ്രീജേഷിന് ഐ എസ് നൽകണമെന്ന് കേരള ഒളിമ്പിക്സ് അസോസിയേഷൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. കേരളത്തിന് എന്നും ...
തിരുവനന്തപുരം: ഹോക്കി താരം പി ആർ ശ്രീജേഷിന് ഐ എസ് നൽകണമെന്ന് കേരള ഒളിമ്പിക്സ് അസോസിയേഷൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
കേരളത്തിന് എന്നും അഭിമാനിക്കാവുന്ന താരമാണ് ശ്രീജേഷ് എന്ന് ഒളിമ്പിക്സ് അസോസിയേഷന്റെ കത്തിൽ പറയുന്നു.
ഒളിമ്പിക്സ് ഹോക്കിയിൽ ഇന്ത്യയ
വെങ്കല മെഡൽ നേടുന്നതിൽ അതിപ്രധാനമായ പങ്കാണ് ഗോളിയായ ശ്രീജേഷ് വഹിച്ചത്. ഇതിനൊപ്പം ശ്രീജേഷ് വിരമിക്കൽ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ശ്രീജേഷിന് തുല്യനായ ഒരു താരം കേരളത്തിന് ഇല്ലെന്നും കേരള ഒളിമ്പിക്സ് അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നു.
നിലവിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ ജോയിൻറ് ഡയറക്ടറാണ് ശ്രീജേഷ്. സംസ്ഥാന സർക്കാർ മുൻകൈ എടുത്താൽ ശ്രീജേഷ് ഐഎഎസ് ലഭിക്കുന്നതിന് നീക്കങ്ങൾ ആരംഭിക്കാൻ കഴിയും.
COMMENTS