തിരുവനന്തപുരം: ഏറെ ഒച്ചപ്പാടുണ്ടാക്കിയ ജസ്റ്റിസ് ഹേമ കമ്മിഷൻ റിപ്പോർട്ട് ശനിയാഴ്ച പുറത്തുവിടാൻ സർക്കാർ തീരുമാനിച്ചു. സിനിമാ മേഖലയിലെ സ്ത്ര...
തിരുവനന്തപുരം: ഏറെ ഒച്ചപ്പാടുണ്ടാക്കിയ ജസ്റ്റിസ് ഹേമ കമ്മിഷൻ റിപ്പോർട്ട് ശനിയാഴ്ച പുറത്തുവിടാൻ സർക്കാർ തീരുമാനിച്ചു.
സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന നീതി നിഷേധവും തൊഴിൽ പ്രശ്നങ്ങളും പഠിക്കുന്നതിനാണ് ജസ്റ്റിസ് ഹേമ കമ്മിറ്റിയെ 2017 ൽ സർക്കാർ നിയോഗിച്ചത്.
കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും അത് പുറത്തു വിടാതെ സർക്കാർ പിടിച്ചുവച്ചിരിക്കുകയാണ്.
മമനുഷ്യാവകാശ കമ്മിഷൻ ഇടപെട്ടതിനെ തുടർന്ന് റിപ്പോർട്ട് പുറത്തുവിടാൻ തീരുമാനിച്ചുവെങ്കിലും നിർമ്മാതാവ് സജിമോൻ പാറയിൽ ഹൈക്കോടതിയെ സമീപിച്ച് ഇത് തടയുകയായിരുന്നു.
എന്നാൽ കഴിഞ്ഞദിവസം ഹൈക്കോടതി തന്നെ റിപ്പോർട്ട് പുറത്തുവിടാൻ അനുമതി നൽകിയിരുന്നു.
ഈപശ്ചാത്തലത്തിലാണ് റിപ്പോർട്ട് പുറത്തുവിടുന്നത്. വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്ന ഭാഗങ്ങൾ ഒഴിവാക്കിയാണ് റിപ്പോർട്ട് പുറത്തുവിടുന്നത് എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.
Keywords: Cinema, Malayalam cinema, Film industry, Justice Hema
COMMENTS