തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാനുള്ള തീരുമാനത്തില്‍ രമേശ് ചെന്നിത്തലയ്‌ക്കെതിരെ കെപിസിസി പ്രസിഡന്റ് ക...
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാനുള്ള തീരുമാനത്തില്‍ രമേശ് ചെന്നിത്തലയ്‌ക്കെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഇടതുപക്ഷത്തിന്റെ കയ്യില്‍ മാസ ശമ്പളം കൊടുക്കേണ്ട കാര്യമില്ല.
സര്‍ക്കാരിന് സംഭാവന കൊടുക്കണമെന്ന് ആരും പറഞ്ഞിട്ടില്ല. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പണം സ്വരൂപിക്കാന്‍ അതിന്റെതായ ഫോറം ഉണ്ട്. പാര്‍ട്ടിയുടെ എല്ലാ ഘടകങ്ങളും ദുരിതാശ്വാസ നിധി തുടങ്ങിയിട്ടുണ്ട്. രമേശ് ചെന്നിത്തലയും അതുവഴിയാണ് പണം നല്‍കേണ്ടതെന്നും രമേശ് ചെന്നിത്തല ചെയ്യുന്നത് ശരിയല്ലെന്നും കെ സുധാകരന്‍ പറഞ്ഞു.
എന്നാല്‍, വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങളെ സഹായിക്കാന്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കുകയാണ് വേണ്ടതെന്നും അതുകൊണ്ടാണ് ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയില്‍ നല്‍കിയതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
സുധാകരന്‍ തന്നെ ഫോണില്‍ വിളിച്ചിരുന്നുവെന്നും അദ്ദേഹം തനിക്കെതിരെ ഒന്നും പറഞ്ഞില്ലെന്നാണ് പറയുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ദുരന്തത്തിന്റെ കാര്യത്തില്‍ എല്ലാവരും ഒറ്റക്കെട്ടാണെന്നും രാഷ്ട്രീയം കാണണ്ട അവസരവുമല്ല ഇതെന്നും കോണ്‍ഗ്രസില്‍ ഇതുമായി ബന്ധപ്പെട്ട് അഭിപ്രായ വ്യത്യാസമില്ലെന്നും ചെന്നിത്തല പറഞ്ഞു.
Key words: Ramesh Chennithala, K Sudhakaran
COMMENTS