കൊച്ചി: മലയാള സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ വെളിച്ചത്തുകൊണ്ടുവന്ന ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ക്രിമിനല്‍ ...
കൊച്ചി: മലയാള സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ വെളിച്ചത്തുകൊണ്ടുവന്ന ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ക്രിമിനല്‍ നടപടി ആവശ്യപ്പെട്ട് സമര്‍പ്പിച്ച് പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിക്കും. തിരുവനന്തപുരം സ്വദേശിയാണ് ഹര്‍ജി സമര്‍പ്പിച്ചിട്ടുള്ളത്. റിപ്പോര്‍ട്ടിന്മേല്‍ ക്രിമിനല്‍ നടപടി സ്വീകരിക്കാന്‍ ഡി ജി പിക്ക് നിര്‍ദേശം നല്‍കണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ലൈംഗിക ചൂഷണ ആരോപണങ്ങളില്‍ കേസെടുക്കാനാകില്ലെന്ന നിലപാടിലാണ് പൊലീസ്. ഒരു വ്യക്തിയെ കുറിച്ചോ അതിക്രമം നടന്ന സ്ഥലമോ സാഹചര്യമോ റിപ്പോര്‍ട്ടിലില്ല. നാലു വര്‍ഷം മുന്‍പ് ഈ റിപ്പോര്‍ട്ട് ഡി ജി പിക്ക് കൈമാറിയെങ്കിലും കേസെടുക്കാനാകില്ലെന്ന നിലപാടിനെ തുടര്‍ന്ന് റിപ്പോര്‍ട്ട് മടക്കുകയായിരുന്നു.
സിനിമാ മേഖലയില്‍ വ്യാപക ലൈംഗിക ചൂഷണമെന്ന് ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. അവസരം കിട്ടാന്‍ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാവണം. വഴിവിട്ട കാര്യങ്ങള്‍ ചെയ്യാന്‍ നിര്‍ബന്ധിക്കുന്നത് സംവിധായകരും നിര്‍മ്മാതാക്കളുമാണ്. സഹകരിക്കാന്‍ തയ്യാറാകുന്നവര്‍ അറിയപ്പെടുക കോഡ് പേരുകളിലാണ്. പ്രധാന നടന്മാരും ചൂഷണം ചെയ്യുന്നവരുണ്ട്. വഴങ്ങാത്ത നടിമാര്‍ക്ക് അവസരം കിട്ടില്ല. വഴങ്ങാത്തവരെ പ്രശ്‌നക്കാരെന്ന് പറഞ്ഞ് ഒഴിവാക്കുന്നതായും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
Key Words: Justice Hema Committee Report, The High Court, PIL
COMMENTS