കൊച്ചി: ലൈംഗികാതിക്രമ പരാതിയില്‍ അറസ്റ്റ് ഭയന്ന് നടന്‍ ജയസൂര്യ ന്യൂയോര്‍ക്കില്‍. ഇവിടെ തന്നെ തുടരാന്‍ നടന്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടു...
കൊച്ചി: ലൈംഗികാതിക്രമ പരാതിയില്‍ അറസ്റ്റ് ഭയന്ന് നടന്‍ ജയസൂര്യ ന്യൂയോര്‍ക്കില്‍. ഇവിടെ തന്നെ തുടരാന്‍ നടന്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ന്യൂയോര്‍ക്കില്‍ നിന്നു കൊണ്ട് മുന്‍കൂര്‍ ജാമ്യം തേടാനും ജയസൂര്യ ശ്രമം തുടങ്ങിയിട്ടുണ്ട്. 'കടമറ്റത്ത് കത്തനാര്‍' എന്ന സിനിമയുടെ ഷൂട്ടിംഗിലാണ് ജയസൂര്യ ഇപ്പോള്‍.
ഏതാനും ദിവസം കൂടി ന്യൂയോര്‍ക്കില്‍ താമസിച്ച ശേഷം ദുബൈയിലേക്ക് പോകാനാണ് നടന്റെ പദ്ധതി എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഓഗസ്റ്റ് 28നാണ് നടനെതിരെ ആദ്യം ലൈംഗിക പീഡന കേസ് രജിസ്റ്റര്‍ ചെയ്തത്. കൊച്ചി സ്വദേശിനിയായ നടിയാണ് ആദ്യം പരാതിയുമായി രംഗത്ത് വന്നത്.
പ്രത്യേക അന്വേഷണ സംഘം നടിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. പിന്നാലെ മറ്റൊരു നടി കൂടി താരത്തിനെതിരെ എത്തി. 48 മണിക്കൂറിനകം രണ്ടാമത്തെ ലൈംഗിക പീഡനക്കേസ് കൂടി ജയസൂര്യക്കെതിരെ കരമന പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Key Words: Jayasurya, New York, Anticipatory Bail
COMMENTS