ശ്രീനഗര്‍: ജമ്മു കശ്മീര്‍, ഹരിയാന സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. ജമ്മു കശ്മീരില്‍ മൂന്ന് ഘട്ടമായിട്ടാണ് വോട്ട...
ശ്രീനഗര്‍: ജമ്മു കശ്മീര്‍, ഹരിയാന സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. ജമ്മു കശ്മീരില്‍ മൂന്ന് ഘട്ടമായിട്ടാണ് വോട്ടെടുപ്പ്. ആദ്യഘട്ടം സെപ്റ്റംബര്‍ 18-നും രണ്ടാഘട്ടം സെപ്റ്റംബര്‍ 25-നും മൂന്നാം ഘട്ടം ഒക്ടോബര്‍ ഒന്നിനും നടക്കും.
ഹരിയാന ഒക്ടോബര്‍ ഒന്നിന് ഒറ്റഘട്ടമായി വിധിയെഴുതും. ഒക്ടോബര്‍ നാലിനാണ് വോട്ടെണ്ണല്‍. പത്തു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജമ്മു കശ്മീരിലെ 90 മണ്ഡലങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്. സെപ്റ്റംബര്‍ 30-ന് മുമ്പ് തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് സുപ്രീം കോടതി വിധി.
Key words: Jammu & Kashmir, Election
COMMENTS