IPS association against P.V Anwar MLA
തിരുവനന്തപുരം: മലപ്പുറം ജില്ലാ പൊലീസ് മേധാവിയെ പൊതുവേദിയില്‍ അപമാനിച്ച വിഷയത്തില്‍ പി.വി അന്‍വര്‍ എം.എല്‍.എക്കെതിരെ പ്രമേയം പാസാക്കി ഐ.പി.എസ് അസോസിയേഷന്‍. വിഷയത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കാനാണ് തീരുമാനം. പി.വി അന്‍വര്‍ പ്രസ്താവന പിന്‍വലിച്ച് മാപ്പു പറയണമെന്നാണ് ആവശ്യം.
മലപ്പുറത്ത് നടന്ന പൊലീസ് അസോസിയേഷന്റെ ജില്ലാ സമ്മേളന വേദിയില്‍ വച്ചാണ് പി.വി അന്‍വര്‍ എസ്.പി എസ്.ശശിധരനെ അപമാനിച്ചത്. ചടങ്ങിന് എസ്.പി എത്താന്‍ വൈകിയെന്നത് ചൂണ്ടിക്കാട്ടിയായിരുന്നു പി.വി അന്‍വര്‍ അധിക്ഷേപം തുടങ്ങിയത്.
അതേസമയം ചടങ്ങില്‍ മുഖ്യപ്രഭാഷകനായിരുന്ന എസ്.പി എസ്.ശശിധരന്‍ താനല്പം തിരക്കിലാണെന്നും പ്രസംഗത്തിനു പറ്റിയ മാനസികാവസ്ഥയിലല്ലെന്നും ചൂണ്ടിക്കാട്ടി പ്രസംഗം അവസാനിപ്പിച്ച് ഉടന്‍ തന്നെ വേദി വിടുകയായിരുന്നു.
Keywords: IPS association, P.V Anwar, Resolution, Malappuram
COMMENTS