അടൂര്‍: വിദ്യാര്‍ഥികളെ ബസില്‍ കയറ്റാത്തതിന് ശിക്ഷയായി ജീവനക്കാരെക്കൊണ്ട് അടൂര്‍ ട്രാഫിക് പോലീസ് ഇംപോസിഷന്‍ എഴുതിപ്പിച്ചു. പത്തനംതിട്ട ചവറ റൂ...
അടൂര്‍: വിദ്യാര്‍ഥികളെ ബസില്‍ കയറ്റാത്തതിന് ശിക്ഷയായി ജീവനക്കാരെക്കൊണ്ട് അടൂര്‍ ട്രാഫിക് പോലീസ് ഇംപോസിഷന്‍ എഴുതിപ്പിച്ചു. പത്തനംതിട്ട ചവറ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യബസിലെ ജീവനക്കാര്‍ക്കായിരുന്നു ശിക്ഷ. കുട്ടികളെ ബസില്‍ കയറ്റാതിരിക്കുകയോ, മനഃപൂര്‍വമായി ഇറക്കിവിടുകയോ, അപമര്യാദയായി പെരുമാറുകയോ ചെയ്യില്ല എന്ന് നൂറുതവണ എഴുതിപ്പിച്ചു.
ഇനി ഇത്തരത്തില്‍ ആവര്‍ത്തിച്ചാല്‍ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന താക്കീതും നല്‍കിയാണ് ട്രാഫിക് എസ്.ഐ. ഇവരെ വിട്ടയച്ചത്.
Key Words: Imposition, Punishment, Adoor Traffic SI
COMMENTS