കൊച്ചി: ഇരിങ്ങാലക്കുട നഗരസഭയുടെ ശുചിത്വ മിഷന്‍ അംബാസിഡര്‍ പദവി രാജിവച്ച് ഇടവേള ബാബു. നടിയുടെ പരാതിയില്‍ നടന്‍ ഇടവേള ബാബുവിനെതിരേ കേസെടുത്തി...
കൊച്ചി: ഇരിങ്ങാലക്കുട നഗരസഭയുടെ ശുചിത്വ മിഷന്‍ അംബാസിഡര്‍ പദവി രാജിവച്ച് ഇടവേള ബാബു. നടിയുടെ പരാതിയില്‍ നടന്‍ ഇടവേള ബാബുവിനെതിരേ കേസെടുത്തിരുന്നു. എറണാകുളം നോര്‍ത്ത് പോലീസ് ആണ് കേസെടുത്തിരിക്കുന്നത്. ഇതേത്തുടര്‍ന്ന് ഇടവേള ബാബുവിനെ പദവിയില്‍ നിന്ന് നീക്കണമെന്ന് പരാതി വന്നിരുന്നു. പൊതുപ്രവര്‍ത്തകനായ ഷിയാസ് പാളയംകോട്ട് ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്‌സണ് പരാതി നല്‍കിയിരുന്നു.
ഇതിനിടയിലാണ് വൈകുന്നേരം ഇടവേള ബാബു പദവിയില്‍ നിന്ന് സ്വയം ഒഴിവായ കാര്യം നഗരസഭയെ അറിയിച്ചത്.
Key Work: Idavela Babu, Iringalakuda Municipal Corporation, Ambassador
COMMENTS