H.Vinod will direct actor Vijay's last movie
ചെന്നൈ: തമിഴ് സൂപ്പര്‍സ്റ്റാര്‍ വിജയ്‌യുടെ അവസാന ചിത്രം എച്ച്.വിനോദ് സംവിധാനം ചെയ്യും. എച്ച്.വിനോദ് തന്നെയാണ് ചെന്നൈയില്‍ വച്ച് നടന്ന ഒരു അവാര്‍ഡ് നിശയില്‍ ഇക്കാര്യം വ്യക്തമാക്കിയത്.
രാഷ്ട്രീയമല്ല മറിച്ച് സമ്പൂര്‍ണ കൊമേഴ്‌സ്യല്‍ സിനിമയാണ് ചെയ്യാനൊരുങ്ങുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അജിത് നായകനായ `തുണിവ്' ആണ് എച്ച്.വിനോദിന്റേതായി അവസാനമിറങ്ങിയ സിനിമ.
അതേസമയം സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിന് മുന്നോടിയായി അടുത്ത ചിത്രത്തോടെ അഭിനയം അവസാനിപ്പിക്കുമെന്ന് വിജയ് വ്യക്തമാക്കിയിരുന്നു. നടന്റെ അറുപത്തി ഒന്‍പതാമത്തെ സിനിമയാണ് എച്ച്.വിനോദ് സംവിധാനം ചെയ്യാനൊരുങ്ങുന്നത്.
അതേസമയം വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന `ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം' ആണ് വിജയ് യുടേതായി ഉടന്‍ തിയേറ്ററുകളിലെത്തുന്ന സിനിമ. നടന്‍ ഇരട്ട വേഷത്തിലെത്തുന്ന സിനിമയില്‍ സ്‌നേഹയും മീനാക്ഷിയുമാണ് നായികമാര്‍.
Keywords: Vijay, H.Vinoth, Last movie, Politics, Direct
COMMENTS