ന്യൂഡല്‍ഹി: ഇന്ത്യയെ സംബന്ധിച്ച് വലിയ ഒരു വിവരം പുറത്തു വിടുമെന്ന് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച്. എക്‌സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. എന്തുകാര...
ന്യൂഡല്‍ഹി: ഇന്ത്യയെ സംബന്ധിച്ച് വലിയ ഒരു വിവരം പുറത്തു വിടുമെന്ന് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച്. എക്‌സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. എന്തുകാര്യം സംബന്ധിക്കുന്ന വിവരമാണ് പുറത്തുവിടാന്‍ പോകുന്നതെന്ന് സൂചനയൊന്നുമില്ല.
നേരത്തെ പുറത്തുവിട്ട അദാനിയെ കുറിച്ചുള്ള റിപ്പോര്‍ട്ട് വലിയ ചര്‍ച്ച ആയിരുന്നു. അദാനി ഗ്രൂപ്പ് ഓഹരികളുടെ വില പെരുപ്പിച്ചുകാട്ടിയെന്നായിരുന്നു ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട്.
ദശാബ്ദങ്ങളായി കമ്പനി സ്റ്റോക്കില്‍ കൃത്രിമത്വം കാട്ടിയിട്ടുണ്ടെന്നും അക്കൗണ്ട് തട്ടിപ്പില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്നു. ന്യായമായതിലും 85 ശതമാനത്തോളം ഉയര്‍ന്ന തുകയിലാണ് അദാനി ഗ്രൂപ്പിന്റെ ഓഹരികളുടെ വ്യാപാരം നടക്കുന്നതെന്നും കാണിക്കുന്ന റിപ്പോര്‍ട്ടായിരുന്നു പുറത്തുവിട്ടത്.
Key Words: Hindenburg Report, Big Information about India , Adani
COMMENTS