കൊച്ചി: മലയാള ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിച്ച് ഹേമ കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ട് പുറത്തുവിടുന്നത് ചോദ്യം ചെയ്തുള്ള ഹര...
കൊച്ചി: മലയാള ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിച്ച് ഹേമ കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ട് പുറത്തുവിടുന്നത് ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്. റിപ്പോര്‍ട്ട് സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റം എന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. നിര്‍മ്മാതാവ് സജിമോന്‍ പാറയില്‍ ആയിരുന്നു ഹര്‍ജി നല്‍കിയിരുന്നത്.
എന്നാല്‍ ഹര്‍ജിക്കാരന് ഇക്കാര്യം ചോദ്യം ചെയ്യാനുള്ള നിയമപരമായ അവകാശമില്ലെന്ന് വിവരാവകാശ കമ്മീഷനും വാദിച്ചിരുന്നു.
പേര് വെളിപ്പെടുത്തരുത് എന്ന് ആവശ്യപ്പെട്ടാണ് പലരും മൊഴി നല്‍കിയതെന്നും വിവരങ്ങള്‍ വെളിപ്പെടുത്തുകയില്ലെന്ന വിശ്വാസത്തിലായിരുന്നു പലരുടേയും മൊഴിയെന്നും റിപ്പോര്‍ട്ട് പുറത്തുവിടുന്നത് സ്വകാര്യതയുടേയും മൊഴി രഹസ്യമായി സൂക്ഷിക്കുമെന്ന് കമ്മീഷന്‍ ഉറപ്പ് നല്‍കിയതിന്റെയും ലംഘനമാണെന്നും ഹര്‍ജിക്കാരന്‍ അറിയിച്ചു. ജസ്റ്റിസ് വിജി അരുണിന്റെ ബെഞ്ച് ഉച്ചയ്ക്ക് രണ്ടു മണിക്കാണ് വിധി പറയുക.
Key Words: Hema Commission, Report, Highcourt
COMMENTS