കൊച്ചി: മലയാള സിനിമാ മേഖലയിലെ പുരുഷാധിപത്യവും സ്ത്രീ വിവേചനവും ഉള്‍പ്പെടെ പുറത്തുകൊണ്ടുവന്ന ഹേമാക്കമ്മറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്...
കൊച്ചി: മലയാള സിനിമാ മേഖലയിലെ പുരുഷാധിപത്യവും സ്ത്രീ വിവേചനവും ഉള്‍പ്പെടെ പുറത്തുകൊണ്ടുവന്ന ഹേമാക്കമ്മറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കണം എന്ന് 'അമ്മ'യുടെ നിലപാട് വ്യക്തമാക്കി ജനറല്‍ സെക്രട്ടറി സിദ്ദിഖ്. വന്നത് 'അമ്മ' യ്‌ക്കെതിരായ റിപ്പോര്‍ട്ടല്ലെന്നും ഹേമ കമ്മിറ്റി 'അമ്മ''യെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സിനിമയില്‍ പവര്‍ ഗ്രൂപ്പും, മാഫിയയും ഉണ്ടെന്ന് കരുതുന്നില്ല. റിപ്പോര്‍ട്ടില്‍ പവര്‍ ഗ്രൂപ്പ് ഉണ്ടെങ്കില്‍ വെളിപ്പെടുത്തേണ്ടത് കമ്മിറ്റിയാണ്. പവര്‍ ഗ്രൂപ്പിന് സിനിമയെ നിയന്ത്രിക്കാനാവില്ല. റിപ്പോര്‍ട്ടില്‍ കുറ്റക്കാരടെ പേരുണ്ടെങ്കില്‍ അവര്‍ക്കെതിരെ പൊലീസ് കേസ് എടുത്ത് അന്വേഷിക്കണമെന്നാണ് 'അമ്മ'യുടെ നിലപാട്. 'അമ്മ' ഒരു കാരണവശാലും അവര്‍ക്കൊപ്പമുണ്ടാകില്ല. വേട്ടക്കാരുടെ പേര് പുറത്ത് വിടണമെന്ന നിര്‍ദ്ദേശം ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും സിദ്ദിഖ് വ്യക്തമാക്കി.
കാസ്റ്റിംഗ് കൗച്ച് സംബന്ധിച്ച് സംഘടനയ്ക്ക് പരാതിയൊന്നും ലഭിച്ചിട്ടില്ല. ഡബ്‌ള്യൂ സി സി അംഗങ്ങളെ സിനിമയില്‍ നിന്ന് ഒഴിവാക്കിയിട്ടില്ലെന്നും പാര്‍വ്വതിക്ക് സിനിമ ലഭിക്കുന്നുണ്ട്, ഈയിടേയും നല്ല സിനിമ ചെയ്തിട്ടുണ്ടെന്നും സിദ്ദിഖ് ചൂണ്ടിക്കാട്ടി.
ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ മാധ്യമങ്ങള്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതില്‍ വിഷമം. കുറ്റവാളികളല്ലാത്തവരെ നാണം കെടുത്തരുതെന്നും അടച്ചാക്ഷേപിക്കുന്നത് ന്യായീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
Key Words: Hema Committee Report, AMMA, Siddique
COMMENTS