കൊച്ചി: ഹേമ കമ്മറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് നടി രഞ്ജിനിയുടെ ഹര്‍ജി ഇന്ന് തന്നെ പരിഗണിക്കാന്‍ സിംഗിള്‍ ബെഞ്ചിന്, ഡിവിഷന്‍ ബെഞ്ച് നിര്...
കൊച്ചി: ഹേമ കമ്മറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് നടി രഞ്ജിനിയുടെ ഹര്‍ജി ഇന്ന് തന്നെ പരിഗണിക്കാന്‍ സിംഗിള്‍ ബെഞ്ചിന്, ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശം നല്‍കി. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് ഹര്‍ജി പരിഗണിക്കാനാണ് നിര്‍ദേശം.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനെതിരെ നടി രഞ്ജിനി നല്‍കിയ ഹര്‍ജി രാവിലെ ഹൈക്കോടതി തള്ളിയിരുന്നു. സിംഗില്‍ ബെഞ്ചിനെ സമീപിക്കാമെന്ന് ഹൈക്കോടതി നടിയോട് പറഞ്ഞു. ഇതിനു പിന്നാലെയാണ് ഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ കോടതി നിര്‍ദേശമുണ്ടായത്.
കമ്മിറ്റിക്ക് മുന്നില്‍ താനും മൊഴി നല്‍കിയതാണെന്നും ഇക്കാര്യങ്ങളടക്കം പുറത്തുവന്നാലുളള പ്രത്യാഘാതങ്ങളില്‍ ആശങ്കയുണ്ടെന്നും അതുകൊണ്ടുതന്നെ റിപ്പോര്‍ട്ട് പരിശോധിച്ചശേഷമേ പുറത്തുവിടാവൂ എന്നുമായിരുന്നു നടിയുടെ ആവശ്യം.
Key Words: Hema Committee Report, Division Bench, Ranjini
COMMENTS