തിരുവനന്തപുരം: കേരളത്തിൽ ഈ മാസം 14 വരെ ഒറ്റപ്പെട്ട കനത്ത മഴയ്ക്കും ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത ഉള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്...
തിരുവനന്തപുരം: കേരളത്തിൽ ഈ മാസം 14 വരെ ഒറ്റപ്പെട്ട കനത്ത മഴയ്ക്കും ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത ഉള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നൽകി.
മഴക്കൊപ്പം 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
ഇടിമിന്നലിന് പ്രത്യേകത നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. അന്തരീക്ഷം കാറും കോളും കണ്ടാൽ അപ്പോൾ തന്നെ തുറസ്സായ സ്ഥലങ്ങളിൽ നിന്ന് മാറിനിൽക്കണമെന്നും അറിയിപ്പിൽ പറയുന്നു. അന്തരീക്ഷം മേഘാവൃതമായാൽ മത്സ്യബന്ധനം മതിയാക്കി കരയ്ക്ക് കയറണമെന്നും മുന്നറിയിപ്പിൽ പറയുന്നുണ്ട്.
Keywords: Kerala, Rain, Thunderstorm, Met department
COMMENTS