കൊച്ചി: മലയാള സിനിമാ മേഖലയിലെ സ്ത്രീകളുടെ ദുരവസ്ഥ വെളിപ്പെടുത്തുന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ തനിക്കുണ്ടായ ദുരനുഭ...
കൊച്ചി: മലയാള സിനിമാ മേഖലയിലെ സ്ത്രീകളുടെ ദുരവസ്ഥ വെളിപ്പെടുത്തുന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തി നടന്‍ തിലകന്റെ മകള്‍ സോണിയ രംഗത്ത്.
സിനിമയില്‍ വലിയ സ്വാധീനം ഉള്ള പ്രമുഖ നടനില്‍ നിന്നാണ് ദുരനുഭവം ഉണ്ടായത് എന്ന് സോണിയ തിലകന്‍ വെളിപ്പെടുത്തി. ഇയാള്‍ റൂമിലേക്ക് വരാനായി ഫോണില്‍ സന്ദേശമയക്കുകയായിരുന്നു. മോള്‍ എന്ന് വിളിച്ചാണ് റൂമിലേക്ക് ക്ഷണിച്ചുള്ള സന്ദേശമയച്ചതെന്നും ശേഷം മോശം അനുഭവമാണ് ഉണ്ടായതെന്നും സോണിയ തിലകന്‍ വെളിപ്പെടുത്തി.
ചെറുപ്പം മുതല്‍ കാണുന്ന വ്യക്തിയായിരുന്നു ഇയാള്‍. ഇയാളുടെ പേര് വെളിപ്പെടുത്തുമെന്നും ഉചിതമായ സമയം വരട്ടെയന്നും സോണിയ വിവരിച്ചു. തത്കാലം നിയമ നടപടികളുമായി മുന്നോട്ട് പോകാന്‍ സമയമില്ലെന്നും അവര്‍ വ്യക്തിമാക്കി.
അച്ഛനെ പുറത്താക്കാന്‍ കാട്ടിയ ആര്‍ജ്ജവം ഇപ്പോള്‍ കാണിക്കാത്തത് എന്തുകൊണ്ടെന്നും 'അമ്മ'ക്ക് ഇരട്ടത്താപ്പാണെന്നും സോണിയ വിമര്‍ശിച്ചു. സംഘടനയിലെ പുഴുക്കുത്തുകള്‍ക്കെതിരെ പറഞ്ഞതിന് അച്ഛനെ പുറത്താക്കി. 'അമ്മ' എന്ന സംഘടന കോടാലി ആണെന്ന് അച്ഛന്‍ പറഞ്ഞിരുന്നുവെന്നും തന്റെ അനുഭവവും അതാണെന്നും സോണിയ പറഞ്ഞു.
Key Words: AMMA, Soniya Thilakan, Hema Committee Report
COMMENTS