തിരുവനന്തപുരം തലസ്ഥാനത്ത് പൗഡിക്കോണത്ത് ഗുണ്ടാ തലവനെ മൂന്നംഗ സംഘം വെട്ടിക്കൊന്നു. വട്ടപ്പാറ കുറ്റ്യാനി സ്വദേശിയായ ജോയിയാണ് കൊല്ലപ്പെട്ടത്....
തിരുവനന്തപുരം തലസ്ഥാനത്ത് പൗഡിക്കോണത്ത് ഗുണ്ടാ തലവനെ മൂന്നംഗ സംഘം വെട്ടിക്കൊന്നു. വട്ടപ്പാറ കുറ്റ്യാനി സ്വദേശിയായ ജോയിയാണ് കൊല്ലപ്പെട്ടത്.
ഇന്നലെ രാത്രി 9 മണിയോടെ പൗഡിക്കോണം സൊസൈറ്റി ജംഗ്ഷനിൽ ആയിരുന്നു കൊലപാതകം.
എതിർസംഘം വിട്ടിവീഴ്ത്തിയ ജോയി രക്തം വാർന്ന് മൂന്നു മണിക്കൂറോളം തെരുവിൽ കിടന്നു.
ആരും തന്നെ ഇയാളെ ആശുപത്രിയിൽ എത്തിക്കാൻ തയ്യാറായില്ല. ഏറെ വൈകി പൊലീസ് എത്തിയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊണ്ടുപോയത്. ആശുപത്രിയിൽ എത്തി അധികം വൈകും മുമ്പ് മരണം സംഭവിച്ചു.
ജോയിയുടെ കാലുകൾക്കാണ് ഗുരുതരമായി മുറിവേറ്റുന്നത്. അമിതമായി ചോര വാർന്നതാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
ഗുണ്ടാ സംഘങ്ങൾക്കിടയിൽ ഇയാൾ വെട്ടുകത്തി ജോയി എന്നാണ് അറിയപ്പെടുന്നത്.
ഗുണ്ടാ സംഘങ്ങൾക്ക് ഇടയിലെ കുടിപ്പകയാണ് കൊലപാതക കാരണമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
കാപ്പ ചുമത്തി ജയിലിൽ അടച്ചിരുന്ന ജോയിയെ മൂന്നു ദിവസം മുമ്പാണ് മോചിപ്പിച്ചത്.
Keywords Joy, Vettukathi Joy, Powdikonam, Gangwar
COMMENTS