കൊച്ചി: നെട്ടൂരിൽ കായലിൽ വീണ് കാണാതായ ഫിദ (16) യുടെ മൃതദേഹം കണ്ടെത്തി. മൃതദേഹം മത്സ്യത്തൊഴിലാളികളുടെ വലയിൽ കുരുങ്ങുകയായിരുന്നു. നനെട്ടൂർ ബ...
കൊച്ചി: നെട്ടൂരിൽ കായലിൽ വീണ് കാണാതായ ഫിദ (16) യുടെ മൃതദേഹം കണ്ടെത്തി. മൃതദേഹം മത്സ്യത്തൊഴിലാളികളുടെ വലയിൽ കുരുങ്ങുകയായിരുന്നു.
നനെട്ടൂർ ബീച്ച് സോക്കർ പരിസരത്ത് വാടകയ്ക്ക് താമസിക്കുന്ന മുതിരപ്പറമ്പ് വീട്ടിൽ ഫിറോസിൻ്റെ മകളാണ് ഫിദ.
ഇന്നു രാവിലെ ആറരയ്ക്ക് വീട്ടിലെ മാലിന്യം കളയാൻ പോയ ഫിദ കാൽ വഴുതി കായലിൽ വീണു എന്നാണ് സംശയിക്കുന്നത്.
ഫയർഫോഴ്സും സ്കൂബ ടീമും തിരച്ചിൽ നടത്തിയിരുന്നു. വൈകുന്നേരത്തോടെ അവർ തിരച്ചിൽ അവസാനിപ്പിച്ചു. ഇതിന് പിന്നാലെ മത്സ്യത്തൊഴിലാളികൾ തിരച്ചതിന് ഇറങ്ങിയിരുന്നു. അവരുടെ വലയിലാണ് മൃതദേഹം കുടുങ്ങിയത്.
നിലമ്പൂർ സ്വദേശിയാണ് ഫിറോസ്. അദ്ദേഹം കുടുംബസമേതം കുറച്ചുനാളായി നെട്ടൂരിൽ വാടകയ്ക്ക് താമസിക്കുകയാണ്.
Keywords: Fida, Nettoor, Backwater, Nilambur
COMMENTS