ഇടുക്കി: നാടിനെ കണ്ണീരിലാഴ്ത്തി പെട്ടിമുടി ഉരുള്‍പൊട്ടലുണ്ടായത് 2020 ഓഗസ്റ്റ് ആറിനാണ്. ദുരന്തത്തില്‍ എഴുപത് പേര്‍ മരിച്ചതായാണ് കണക്ക്. നാല് ...
ഇടുക്കി: നാടിനെ കണ്ണീരിലാഴ്ത്തി പെട്ടിമുടി ഉരുള്‍പൊട്ടലുണ്ടായത് 2020 ഓഗസ്റ്റ് ആറിനാണ്. ദുരന്തത്തില്‍ എഴുപത് പേര്‍ മരിച്ചതായാണ് കണക്ക്. നാല് ലയങ്ങള്‍ തുടച്ചുനീക്കി മല വെള്ളം ആര്‍ത്തലച്ചെത്തി. 19 ദിവസത്തെ തിരച്ചിലില്‍ കണ്ടെടുക്കാനായത് 66 മൃതദേഹങ്ങളാണ്. നാലുപേരുടെ മൃതദേഹങ്ങള്‍ ഇനിയും കാണാമറയത്താണ്.
പെട്ടിമുടി ഡിവിഷനിലെ നാല് ലയങ്ങളിലെ 22 കുടുംബങ്ങളിലായി 82 പേരാണ് അപകടത്തില്‍പ്പെട്ടത്. 12 പേരെ രക്ഷപ്പെടുത്തി. ഉറക്കത്തിലായതിനാല്‍ ഭൂരിഭാഗം പേര്‍ക്കും രക്ഷപ്പെടാനായില്ല. വൈദ്യുതിയും മൊബൈല്‍ സിഗ്‌നലുമില്ലാതിരുന്നതിനാല്‍ പിറ്റേന്ന് പുലര്‍ച്ചെയാണ് ദുരന്തം പുറംലോകം അറിഞ്ഞത്.
പുത്തുമല ദുരന്തമുണ്ടായി ഒരുവര്‍ഷം തികയുമ്പോഴായിരുന്നു പെട്ടിമുടി ഉരുള്‍പൊട്ടലുണ്ടായത്. കണ്ണന്‍ദേവന്‍ കമ്പനിയുടെ രാജമല എസ്റ്റേറ്റിന്റെ ഭാഗമാണ് പെട്ടിമുടി. കമ്പനിയിലെ തൊഴിലാളികളാണ് അന്ന് ദുരന്തത്തില്‍പ്പെട്ടത്. അപകട പ്രദേശത്തു നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെ കെഡിഎച്ച്പി കമ്പനിയുടെ രാജമല ഗ്രൗണ്ടിലാണ് മൃതദേഹങ്ങള്‍ സംസ്‌കരിച്ചത്. ദുരന്തത്തെ അതിജീവിച്ചവരെ കുറ്റിയാര്‍ വാലിയില്‍ നഷ്ടപരിഹാരം നല്‍കി പുനരധിവസിപ്പിച്ചു.
Key Words: Pettimudi Tragedy
COMMENTS