തിരുവനന്തപുരം: വയനാട് ദുരിത ബാധിതര്‍ക്ക് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ച 100 വീടുകളില്‍ അഞ്ചെണ്ണം സ്വന്തം നിലയില്‍ നിര്‍മ്മിച്ചു നല്‍കുമെന്ന് മു...
തിരുവനന്തപുരം: വയനാട് ദുരിത ബാധിതര്‍ക്ക് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ച 100 വീടുകളില്‍ അഞ്ചെണ്ണം സ്വന്തം നിലയില്‍ നിര്‍മ്മിച്ചു നല്‍കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷ നേതാവും ചില യുഡിഎഫ് എംഎല്‍എമാരും ഇതേ ആഗ്രഹം പങ്കുവെച്ചിരുന്നു. എന്നാല്‍ വീട് വെക്കാനുള്ള സ്ഥലം നല്‍കുമോയെന്ന കാര്യത്തില്‍ സര്‍ക്കാര്‍ വ്യക്തത വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരളത്തെ കണ്ണീരിലാഴ്ത്തിയ വയനാട് ദുരന്ത ഭൂമിയില്‍ നിന്നുള്ള തേങ്ങലുകള്‍ നമ്മെ എല്ലാവരെയും സങ്കടപ്പെടുത്തുന്ന കാര്യമാണ്. നാം ഓരോരുത്തരും നമ്മളാല്‍ കഴിയാവുന്ന സഹായങ്ങള്‍ നല്‍കി അവിടെയുള്ള നമ്മുടെ കൂടപിറപ്പുകളെയും, സഹോദരങ്ങളെയും ചേര്‍ത്തുപിടിക്കണം. ഈ ദുരന്തത്തെയും നമ്മള്‍ അതിജീവിക്കുമെന്നുമെന്നും രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. മാത്രമല്ല, വയനാട് ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം നേരത്തെ തന്നെ രമേശ് ചെന്നിത്തല നല്‍കിയിരുന്നു.
Key Words: Ramesh Chennithala, Wayanad Landslide
COMMENTS