ന്യൂഡല്‍ഹി: പ്രശസ്ത നര്‍ത്തകി യാമിനി കൃഷ്ണമൂര്‍ത്തി അന്തരിച്ചു. 84 വയസ്സായിരുന്നു. ഡല്‍ഹി അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യസ...
ന്യൂഡല്‍ഹി: പ്രശസ്ത നര്‍ത്തകി യാമിനി കൃഷ്ണമൂര്‍ത്തി അന്തരിച്ചു. 84 വയസ്സായിരുന്നു. ഡല്‍ഹി അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജ രോഗങ്ങളെ തുടര്‍ന്ന് കഴിഞ്ഞ എഴു മാസമായി അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലായിരുന്നുവെന്ന് മാനേജര്‍ അറിയിച്ചു.
പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ നല്‍കി രാജ്യം ആദരിച്ച വിഖ്യാത നര്‍ത്തകിയാണ് ഭരതനാട്യം കലാകാരിയായ യാമിനി കൃഷ്ണമൂര്‍ത്തി. മൃതദേഹം ഞായറാഴ്ച രാവിലെ 9 മണിക്ക്, യാമിനി സ്‌കൂള്‍ ഓഫ് ഡാന്‍സില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.
Key words: Famous dancer Yamini Krishnamurthy, Passed Away, Dancer
COMMENTS