ന്യൂഡല്‍ഹി: എംപോക്‌സ് അഥവാ മങ്കി പോക്‌സ് എന്നറിയപ്പെടുന്ന പകര്‍ച്ച വ്യാധിക്കെതിരെ കേന്ദ്രം ജാഗ്രത ശക്തമാക്കി. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങ...
ന്യൂഡല്‍ഹി: എംപോക്‌സ് അഥവാ മങ്കി പോക്‌സ് എന്നറിയപ്പെടുന്ന പകര്‍ച്ച വ്യാധിക്കെതിരെ കേന്ദ്രം ജാഗ്രത ശക്തമാക്കി. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ബംഗ്ലദേശ്, പാക്കിസ്ഥാന്‍ അതിര്‍ത്തികളിലും ജാഗ്രത പാലിക്കാന്‍ ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു. രോഗലക്ഷണമുള്ള രാജ്യാന്തര യാത്രക്കാരെ കണ്ടത്താനും തുടര്‍ നടപടികള്‍ക്കുമായാണിത്.
ഡല്‍ഹിയിലെ റാം മനോഹര്‍ ലോഹ്യ, സഫ്ദര്‍ജങ്, ലേഡി ഹാര്‍ഡിങ് ആശുപത്രികളിലാണ് എം പോക്‌സ് ലക്ഷണമുള്ളവര്‍ക്ക് ഐസലേഷന്‍ സൗകര്യം ഒരുക്കിയിട്ടുള്ളത്. മുന്നൊരുക്കം നടത്താന്‍ സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Key words: Mpox, Alert
COMMENTS