പത്തനംതിട്ട: ദിനം പ്രതി നിരവധി പേരാണ് ഓണ്‍ലൈന്‍ തട്ടിപ്പിനിരയായി വഞ്ചിക്കപ്പെടുന്നത്. വിശ്വസനീയമായ രീതിയില്‍ തട്ടിപ്പു നടത്തുന്ന സംഘങ്ങള്‍ ര...
പത്തനംതിട്ട: ദിനം പ്രതി നിരവധി പേരാണ് ഓണ്‍ലൈന്‍ തട്ടിപ്പിനിരയായി വഞ്ചിക്കപ്പെടുന്നത്. വിശ്വസനീയമായ രീതിയില്‍ തട്ടിപ്പു നടത്തുന്ന സംഘങ്ങള്‍ രാജ്യവ്യാപകമായിത്തന്നെയുണ്ട്. അത്തരത്തില്‍ ഓണ്‍ലൈന്‍ തട്ടിപ്പിനിരയായെന്ന് വെളിപ്പെടുത്തി എത്തിയിരിക്കുകയാണ് യാക്കോബായ സഭ നിരണം ഭദ്രാസന മുന്‍ അധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. 15 ലക്ഷത്തിലധികം രൂപയാണ് നഷ്ടമായതെന്നും അദ്ദേഹം വ്യക്തമാക്കി.
വീഡിയോ കോള്‍ ചെയ്ത തട്ടിപ്പുസംഘം ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വെര്‍ച്വല്‍ അറസ്റ്റില്‍ ആണെന്ന് തെറ്റ്ധരിപ്പിച്ച് വിശ്വാസം നേടിയെടുക്കുകയായിരുന്നു. പരാതി ലഭിച്ചതോടെ പത്തനംതിട്ട കീഴ് വായ്പൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മുംബൈ സൈബര്‍ വിഭാഗം, സി ബി ഐ എന്നീ ഏജന്‍സികളില്‍ നിന്നെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. സ്വന്തം അക്കൗണ്ടില്‍ നിന്നും സുഹൃത്തിന്റെ അക്കൗണ്ടില്‍ നിന്നുമായി 15,01,186 രൂപയാണ് പ്രതികള്‍ തട്ടിയെടുത്തത്. ഇദ്ദേഹത്തിന്റെ പേരില്‍ മുംബൈയില്‍ ബാങ്ക് അക്കൗണ്ട് ഉണ്ടെന്നും അതുവഴി കള്ളപ്പണ ഇടപാട് നടന്നെന്നും വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.
COMMENTS