ന്യൂഡല്‍ഹി: കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ ആശുപത്രിയില്‍ യുവ ഡോക്ടറെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രധാനമന്ത്രി നര...
ന്യൂഡല്‍ഹി: കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ ആശുപത്രിയില്‍ യുവ ഡോക്ടറെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആശങ്കയറിയിച്ച് പത്മ പുരസ്‌കാര ജേതാക്കളായ 70 ഓളം ഡോക്ടര്‍മാര്‍. നീതി ഉറപ്പാക്കാന്‍ വ്യക്തിപരമായ ഇടപെടല്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് ഇവര്‍ കത്തയച്ചു.
സംഭവത്തിന് പിന്നിലുള്ള എല്ലാവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ആരോഗ്യ പ്രവര്‍ത്തകരുടെ ജീവന് സുരക്ഷയൊരുക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ സംരക്ഷണത്തിനായി ശക്തമായ നിയമനിര്‍മാണം നടത്തണമെന്നും ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു.
Key Words: Doctor's Murder in Kolkata, Padma Awardee Doctors, Narendra Modi
COMMENTS