Director M.Mohan passes away
തിരുവനന്തപുരം: മുതിര്‍ന്ന സംവിധായകന്‍ എം.മോഹന്‍ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. സിനിമയുടെ എല്ലാ മേഖലകളിലും പ്രവര്‍ത്തിച്ചിട്ടുള്ള എം.മോഹന്‍ തിക്കുറിശ്ശി സുകുമാരന്‍ നായര്‍, എ.ബി രാജ്, മധു, പി.വേണു, ഹരിഹരന്‍ എന്നിവരുടെയെല്ലാം സംവിധാന സഹായിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
1978 ല്‍ പുറത്തിറങ്ങിയ വാടകവീട് എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായകനായി. തുടര്‍ന്ന 23 ഓളം ചിത്രങ്ങള്‍ സംവിധാനം ചെയ്തു. രണ്ട് പെണ്‍കുട്ടികള്‍, വിടപറയും മുന്‍പേ, ഇളക്കങ്ങള്‍ എന്നിവയാണ് അദ്ദേഹത്തിന്റെ ശ്രദ്ധേയ ചിത്രങ്ങള്‍.
ആലോലം, രചന, മംഗളം നേരുന്നു, തീര്‍ത്ഥം, ശ്രുതി, ഇസബെല്ല, പക്ഷേ, സാക്ഷ്യം, അങ്ങനെ ഒരു അവധിക്കാലത്ത് അങ്ങനെ നീളുന്നു അദ്ദേഹത്തിന്റെ ചിത്രങ്ങള്‍. 2005 ല്‍ പുറത്തിറങ്ങിയ `ദ ക്യാംപസ്' ആണ് അവസാനമായി അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയ ചിത്രം.
Keywords: Director, M.Mohan, Kochi, Passes away
COMMENTS