Director Ashiq Abu resigned from FEFKA
കൊച്ചി: ഫെഫ്കയില്‍ നിന്നും രാജിവച്ച് സംവിധായകന്‍ ആഷിഖ് അബു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നേതൃത്വം കുറ്റകരമായ മൗനം പാലിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് ആഷിഖ് അബു ഫെഫ്കയുടെ പ്രഥാമിക അംഗത്വത്തില്‍ നിന്നും രാജിവച്ചത്.
സാമൂഹിക ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ സംഘടനയും നേതൃത്വവും പരാജയപ്പെട്ടതായും അതിനാല്‍ കാപട്യം പുലര്‍ത്തുന്ന നേതൃത്വത്തോടുള്ള ശക്തമായ വിയോജിപ്പ് അറിയിച്ചുകൊണ്ട് താന്‍ പ്രഥാമിക അംഗത്വത്തില്‍ നിന്നും രാജിവയ്ക്കുന്നതായും ആഷിഖ് അറിയിച്ചു.
റിപ്പോര്‍ട്ട് പുറത്തുവന്നതിനു ശേഷം ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണന്‍ ഇതുവരെ മാധ്യമങ്ങളെ കാണാത്തതില്‍ സംഘടനയ്ക്കുള്ളില്‍ കടുത്ത അമര്‍ഷം നിലനില്‍ക്കുന്നതിനിടയിലാണ് ആഷിഖ് അബുവിന്റെ രാജി.
Keywords: Ashiq Abu, FEFKA, Resigned, B.Unnikrishnan
COMMENTS