കൊച്ചി: മോഹന്‍ലാലിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ ചെകുത്താന്‍ അജു അലക്‌സിനെ പിടികൂടി പൊലീസ്. 'ചെകുത്താന്‍' എന്ന പേരില്‍ സമ...
കൊച്ചി: മോഹന്‍ലാലിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ ചെകുത്താന്‍ അജു അലക്‌സിനെ പിടികൂടി പൊലീസ്. 'ചെകുത്താന്‍' എന്ന പേരില്‍ സമൂഹ മാധ്യമങ്ങളിലൂടെ വിമര്‍ശനാത്മകമായി പോസ്റ്റുകള്‍ നിരന്തരം ഇടുന്ന പത്തനംതിട്ട തിരുവല്ല മഞ്ഞാടി സ്വദേശി അജു അലക്‌സ് പൊലീസ് പിടിയിലായി. വയനാട്ടിലെ ദുരന്തഭൂമിയിലെത്തിയ നടന്‍ മോഹന്‍ലാലിനെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതിനാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. അതേസമയം കേസെടുത്ത പിന്നാലെ ഇയാള്‍ ഒളിവിലായിരുന്നു. മോഹന്‍ലാലിന്റെ ആരാധകരില്‍ വിദ്വേഷം ഉളവാക്കുന്ന രീതിയിലാണ് അജു അലക്‌സിന്റെ പരാമര്‍ശമെന്നും തിരുവല്ല പൊലീസ് റജിസ്ട്രര്‍ ചെയ്ത എഫ് ഐ ആറില്‍ പറയുന്നു.
മോഹന്‍ലാലിനെതിരെ നടത്തിയ മോശം പരാമര്‍ശങ്ങളുടെ പേരില്‍ താര സംഘടനയായ അമ്മ ജനറല്‍ സെക്രട്ടറി സിദ്ദീഖിന്റെ പരാതിയിലാണ് അജുവിനെതിരെ കഴിഞ്ഞ ദിവസം കേസെടുത്തത്. ഇന്ത്യന്‍ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ് കേണല്‍ പദവി വഹിക്കുന്ന മോഹന്‍ലാല്‍ പട്ടാള യൂണിഫോമില്‍ വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ സ്ഥലം സന്ദര്‍ശിച്ചതിന് എതിരെയാണ് അജു അലക്‌സ് ചെകുത്താന്‍ യൂട്യൂബ് ചാനലിലൂടെ അപകീര്‍ത്തിപ്പെടുത്തി പരാമര്‍ശം നടത്തിയത്. മുമ്പ് നടന്‍ ബാലക്കെതിരെ ഇയാള്‍ പ്രതികരിച്ചതും വിവാദമായിരുന്നു.
Key Words: Mohanlal, Defamatory Remarks, Devil Aju, Alex, Arrest, Police
COMMENTS