തിരുവനന്തപുരം : ലോകത്തെ ഏറ്റവും വലിയ ചരക്ക് കപ്പല്‍ കമ്പനിയായ മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനിയുടെ മദര്‍ഷിപ്പ് ഡെയ്‌ല നാളെ രാവിലെ വിഴിഞ്ഞത്ത...
തിരുവനന്തപുരം: ലോകത്തെ ഏറ്റവും വലിയ ചരക്ക് കപ്പല്‍ കമ്പനിയായ മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനിയുടെ മദര്‍ഷിപ്പ് ഡെയ്‌ല നാളെ രാവിലെ വിഴിഞ്ഞത്ത് എത്തും. 366 മീറ്റര്‍ നീളവും 51 മീറ്റര്‍ വീതിയുമുള്ളതാണ് ഈ കൂറ്റന്‍ കപ്പല്‍. 13988 കണ്ടെയ്‌നറുകള്‍ വഹിക്കാനുള്ള ശേഷിയുണ്ട് ഈ കപ്പലിന്. വിഴിഞ്ഞത്ത് ചരക്ക് ഇറക്കിയ ശേഷം കപ്പല്‍ കൊളംബോയിലേക്ക് പോകും. അദാനി പോര്‍ട്ട്‌സിന്റെ പ്രധാന ചരക്ക് നീക്ക പങ്കാളിയാണ് മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനി. വിഴിഞ്ഞത്തും മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനിയായിരിക്കും ചരക്ക് നീക്കത്തില്‍ പ്രധാന പങ്കാളിയാവുക.
Key Words: Dayla, Mothership,, Mediterranean Shipping Company, Vizhinjam Port
COMMENTS