CPM removed EP Jayarajan from the post of Left Front convener. There was news in the morning that Jayarajan had expressed his willingness to resign.
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ഇടതു മുന്നണി കണ്‍വീനര്‍ സ്ഥാനത്തു നിന്ന് ഇ പി ജയരാജനെ നീക്കി. ജയരാജന്‍ രാജി സന്നദ്ധത അറിയിച്ചതായി രാവിലെ വാര്‍ത്തയുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹത്തെ നീക്കിയിരിക്കുന്നത്. പകരം ചുമതല ടി പി രാമകൃഷ്ണനായിരിക്കും.
ഇന്നലെ നടന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇപിയെ നീക്കാന്‍ തീരുമാനമായത്. ഈ യോഗത്തില്‍ ഇപിയും പങ്കെടുത്തിരുന്നു. യോഗത്തില്‍ ഇപിക്കെതിരേ കനത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു.
ഇന്നു നടക്കുന്ന സിപിഎം സംസ്ഥാന സമിതി യോഗത്തില്‍ പങ്കെടുക്കാതെ ജയരാജന്‍ കണ്ണൂരിലേക്ക് ഇന്നലെ തന്നെ പോയിരുന്നു.
ബിജെപി കേരള പ്രഭാരി പ്രകാശ് ജാവഡേക്കറുമായി നടത്തിയ കൂടിക്കാഴ്ചയുടെ പേരിലെ വിവാദങ്ങളാണ് ഇപിയുടെ സ്ഥാനം തെറിപ്പിച്ചിരിക്കുന്നത്. ദല്ലാള്‍ നന്ദകുമാറായിരുന്നു കൂടിക്കാഴ്ചയ്ക്കു കളമൊരുക്കിയത്. ഇപിയുടെ മകന്റെ വീട്ടിലെത്തിയാണ് ജാവഡേക്കര്‍ അദ്ദേഹത്തെ കണ്ടത്.
ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കാത്തതിനെക്കുറിച്ചു ചോദിച്ചപ്പോള്‍ എല്ലാം നടക്കട്ടെ എന്നു മാത്രമായിരുന്നു ഇപിയുടെ മറുപടി.
രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പലരെയും കാണുമെന്നും അതില്‍ വിവാദത്തിനു കാര്യമില്ലെന്നുമായിരുന്നു ഇപി തിരഞ്ഞെടുപ്പു കാലത്ത് പറഞ്ഞത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ അന്ന് ഇപിയെ വിമര്‍ശിച്ചിരുന്നു.
നാളെ മുതല്‍ പാര്‍ട്ടി ബ്രാഞ്ച് കമ്മിറ്റി യോഗങ്ങള്‍ ആരംഭിക്കുകയാണ്. അതിനു മുന്‍പ് വിവാദ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് പാര്‍ട്ടി തീരുമാനം.
Summary: CPM removed EP Jayarajan from the post of Left Front convener. There was news in the morning that Jayarajan had expressed his willingness to resign. TP Ramakrishnan will be in charge instead. The decision to remove the EP was taken at the CPM state secretariat meeting held yesterday. EP was also present in this meeting. Heavy criticism was raised against the EP in the meeting.
COMMENTS