തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയില്‍ കേസെടുത്ത പശ്ചാത്തലത്തില്‍ മുകേഷ് എം എല്‍ എ സ്ഥാനത്തുനിന്ന് മാറി നില്‍ക്കുന്നതാണ് ഉചിതമെന്ന് സി പി ഐ ...
തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയില്‍ കേസെടുത്ത പശ്ചാത്തലത്തില്‍ മുകേഷ് എം എല്‍ എ സ്ഥാനത്തുനിന്ന് മാറി നില്‍ക്കുന്നതാണ് ഉചിതമെന്ന് സി പി ഐ സംസ്ഥാന നേതൃത്വം. മുകേഷ് വിഷയം ചര്‍ച്ച ചെയ്യാന്‍ വിളിച്ച സി പി ഐ എക്സിക്യുട്ടീവ് യോഗത്തിലാണ് തീരുമാനം. മുകേഷിന്റെ രാജി ധാര്‍മികമായി അനിവാര്യമാണെന്ന നിലപാടാണ് യോഗത്തില്‍ ഭൂരിഭാഗം പേരും സ്വീകരിച്ചത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യമന്ത്രിയെയും സി പി എം സംസ്ഥാന സെക്രട്ടറിയെയും ഇതു സംബന്ധിച്ച നിലപാട് അറിയിക്കും.
അതേസമയം മുകേഷ് തത്ക്കാലം രാജി വയ്ക്കേണ്ടെന്ന നിലപാടാണ് സി പി എം സ്വീകരിച്ചിട്ടുള്ളത്. പാര്‍ട്ടി അവെയ്ലബിള്‍ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം. എന്നാല്‍ തത്ക്കാലം ചലച്ചിത്ര നയരൂപീകരണ സമിതിയില്‍നിന്ന് മുകേഷിനെ മാറ്റുമെന്നാണ് വിവരം. മുകേഷിനെതിരായ കേസിന്റെ ഗതി നോക്കി മാത്രം രാജിക്കാര്യത്തില്‍ തുടര്‍നടപടി സ്വീകരിക്കാനാണ് ധാരണ.
Key Words: Mukesh, MLA, CPI
COMMENTS