കൊച്ചി: മലയാള സിനിമയിലെ സ്ത്രീകളുടെ പ്രശ്‌നം പഠിച്ച ജസ്റ്റിസ് ഹേമാ കമ്മറ്റി റിപ്പോര്‍ട്ട് പുറത്ത്. പല പ്രമുഖ നടന്മാര്‍ക്കെതിരെയും ഗുരുതരമാ...
കൊച്ചി: മലയാള സിനിമയിലെ സ്ത്രീകളുടെ പ്രശ്‌നം പഠിച്ച ജസ്റ്റിസ് ഹേമാ കമ്മറ്റി റിപ്പോര്‍ട്ട് പുറത്ത്. പല പ്രമുഖ നടന്മാര്‍ക്കെതിരെയും ഗുരുതരമായ ആരോപണങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. സിനിമയില്‍ അവസരം കിട്ടാന്‍ വിട്ടുവീഴ്ച ചെയ്യണം. പുറമെയുള്ള തിളക്കം പുറംമോടിയാണ്. സഹകരിക്കുന്ന നടിമാര്‍ക്ക് പ്രത്യേക കോഡുണ്ടെന്നും റിപ്പോര്‍ട്ട്.
മലയാള സിനിമയില്‍ കാസ്റ്റിംഗ് ചൂക്ഷണം ചെയ്യുന്നവരില്‍ പ്രധാന നടന്മാരും നിര്‍മാതാക്കളും സംവിധായകരും ഉള്‍പ്പെടുന്നെന്നും സിനിമാസെറ്റില്‍ പലവിധ ഇടനിലക്കാരുടെ ചൂക്ഷണമുണ്ടെന്നും റിപ്പോര്‍ട്ട്.
ഏതാനും നിര്‍മ്മാതാക്കളും സംവിധായകരും താരങ്ങളും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരുമാണ് സിനിമാ മേഖലയെ കയ്യടക്കിയിരിക്കുന്നത്. കൂടാതെ മലയാള സിനിമയില്‍ പുരുഷാധിപത്യവും സ്ത്രീ വിരുദ്ധതയുമുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
റിപ്പോര്‍ട്ട് സമര്‍പ്പിച്ച് അഞ്ച് വര്‍ഷത്തിന് ശേഷമാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവരുന്നത്. റിപ്പോര്‍ട്ട് ആരംഭിക്കുന്നത് the sky is full of mysteries എന്ന വാചകങ്ങളോടെയാണ്. സിനിമയില്‍ പവര്‍ ഗ്രൂപ്പ് ഉണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സിനിമ മേഖലയിലുള്ളത് വലിയ ക്രിമിനല്‍ പശ്ചാത്തലമുള്ള ആളുകള്‍. ഇത് സ്ത്രീകള്‍ക്ക് വലിയ കുഴപ്പങ്ങളുണ്ടാക്കുന്നു. ഒരേ തൊഴിലെടുക്കുന്ന സ്ത്രീയെയും പുരുഷനെയും പരിഗണിച്ചാല്‍ അവിടെ സ്ത്രീയെ കുറഞ്ഞ മൂല്യമുള്ളയാളായി കണക്കാക്കുന്നു. പലരെയും പഠനത്തിന് അയക്കേണ്ടതുണ്ട്.
താരങ്ങളുടെ മുഖം മൂടി അഴിഞ്ഞുവീഴുന്ന റിപ്പോര്‍ട്ടാണ് പുറത്തു വന്നത്. ചൂഷണം ചെയ്യുന്നവരില്‍ പ്രധാന നടന്മാരുമുണ്ടെന്നും നടിമാര്‍ നിശബ്ദം സഹിക്കുകയാണെന്നും സിനിമാ മേഖലയിലെ സ്ത്രീകള്‍ അരക്ഷിതരാണെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.
മയക്കുമരുന്ന് സിനിമാ മേഖലയെ കീഴടക്കിയിരിക്കുന്നു. പൊലീസിന്റെയും ഭരണസംവിധാനത്തിന്റെയും അടക്കം വീഴ്ച അക്കമിട്ട് നിരത്തി റിപ്പോര്‍ട്ട്. സിനിമാമേഖലയിലെ മോശം പരാമര്‍ശങ്ങളെ കുറിച്ച് വ്യക്തമായ വിവരങ്ങള്‍ റിപ്പോര്‍ട്ടില്‍. മലയാള സിനിമയിലെ അത്യുന്നതര്‍ക്കെതിരെയും മൊഴിയുണ്ട്. ആലിംഗന സീനിന് 17 റീടേക്ക് എടുത്തുവെന്നും പരാമര്‍ശം.
വിവരാവകാശ നിയമ പ്രകാരം അപേക്ഷിച്ച എട്ട് പേര്‍ക്കാണ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് സാംസ്‌കാരിക വകുപ്പ് നല്‍കിയത്. 233 പേജുകളുള്ള റിപ്പോര്‍ട്ടാണ് പുറത്തുവന്നത്.
Key Words: Hema Committee Report, Malayalam Movie Industry,
COMMENTS